Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Aug 2022 12:05 AM IST Updated On
date_range 22 Aug 2022 12:05 AM ISTകർഷക സംഘം ഏരിയ സമ്മേളനം
text_fieldsbookmark_border
കുണ്ടറ: കേരള കർഷകസംഘം കുണ്ടറ ഏരിയ സമ്മേളനം ജില്ല പ്രസിഡന്‍റ് ബിജു കെ. മാത്യു ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്‍റ് സി. സോമൻപിള്ള അധ്യക്ഷതവഹിച്ചു. സി.പി.എം സംസ്ഥാന കമ്മറ്റി അംഗം ജെ. മേഴ്സിക്കുട്ടിയമ്മ ഡൽഹി കർഷക സമരത്തിൽ പങ്കെടുത്തവരെ ആദരിച്ചു. ഏരിയ സെക്രട്ടറി വി. പ്രസന്നകുമാർ പ്രവർത്തന റിപ്പോർട്ടും ജില്ല വൈസ് പ്രസിഡന്‍റ് ആർ. സത്യശീലൻ സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. ജില്ല സെക്രട്ടറി സി. ബാൾഡുവിൻ, സി.പി.എം ഏരിയ സെക്രട്ടറി എസ്.എൽ. സജികുമാർ, എൻ.എസ്. പ്രസന്നകുമാർ, എസ്. സത്യൻ, എൻ. അജിത് പ്രസാദ്, എസ്. സജിലാൽ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: സി. സോമൻപിള്ള (പ്രസി), സുദർശനൻപിള്ള, വിജയൻപിള്ള (വൈസ് പ്രസി), വി. പ്രസന്നകുമാർ (സെക്ര), പി.കെ. രഞ്ജിനി, മണികണ്ഠൻ (ജോ. സെക്ര), മാത്യു വർഗീസ് (ട്രഷ). ശില്പശാല കുണ്ടറ: സി.യു.സി രൂപവത്കരണവുമായിബന്ധപ്പെട്ട് ശില്പശാല നടത്തി. വിവിധ വിഷയങ്ങളിൽ ശാന്തിനി, ഷിബു, തുളസിധരൻ, സുജീന്ദ്രൻ എന്നിവർ ക്ലാസ് നയിച്ചു. പി.സി. വിഷ്ണുനാഥ് എം.എൽ.എ, ഡി.സി.സി സെക്രട്ടറിമാരായ കെ.ആർ.വി. സഹജൻ, തൃദീപ്കുമാർ, യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ കുരീപ്പള്ളി സലീം, മണ്ഡലം പ്രസിഡന്‍റ് പി. നിസാമുദീൻ, ബി. ജ്യോതിർനിവാസ്, എ. അബ്ദുൽസമദ്, എം. ജയശങ്കർ, വി. നൗഫൽ, വൈ. ഷാജഹാൻ, പദ്മലോചനൻ, ബി. പദ്മകുമാർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story