Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Aug 2022 12:05 AM IST Updated On
date_range 22 Aug 2022 12:05 AM ISTസംവരണ അട്ടിമറി ആവർത്തിക്കപ്പെടുന്നത് ആശങ്കജനകം -വിസ്ഡം
text_fieldsbookmark_border
കൊല്ലം: സംസ്ഥാനത്ത് വിദ്യാഭ്യാസ പ്രവേശനങ്ങളിലും, ഉദ്യോഗ നിയമനങ്ങളിലും സംവരണ തത്ത്വങ്ങൾ അട്ടിമറിക്കപ്പെടുന്നത് തടയിടാൻ സർക്കാർ അടിയന്തരനടപടി സ്വീകരിക്കണമെന്ന് വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ജില്ല കമ്മിറ്റി സംഘടിപ്പിച്ച ജനജാഗ്രതാസദസ്സ് ആവശ്യപ്പെട്ടു. 'സദാചാരം, സമൂഹം, പുരോഗമനം' പ്രമേയത്തിലാണ് കരിക്കോട് വിസ്ഡം നോളജ് ഹബിൽ ജനജാഗ്രതാ സദസ്സ് സംഘടിപ്പിച്ചത്. പുരോഗമന സമൂഹം എന്ന് പറയുമ്പോഴും സമൂഹത്തിലെ പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളെ ആസൂത്രിതമായി അവഗണിക്കുകയും അർഹതപ്പെട്ടത് നൽകാതിരിക്കുകയും ചെയ്യുക എന്നത് വലിയ അപരാധമാണെന്നും ജനജാഗ്രതാ സദസ്സ് വിലയിരുത്തി. സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ. അഷ്റഫ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ് നിസാർ കണ്ടത്തിൽ അധ്യക്ഷതവഹിച്ചു. സൈദ് മുഹമ്മദ് തടിക്കാട്, മുനവ്വർ കോട്ടക്കൽ, അൻവർ മദനി, സുഹൈൽ വട്ടപ്പാറ, സഹൽ സലഫി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story