Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകല്ലടയാറ്റിൽ ചാടിയ...

കല്ലടയാറ്റിൽ ചാടിയ യുവതിക്കായി തെരച്ചിൽ രണ്ടാംദിനവും വിഫലം

text_fields
bookmark_border
ശാസ്താംകോട്ട: കുന്നത്തൂർ പാലത്തിൽനിന്ന്​ ആറ്റിൽ ചാടിയ യുവതിയെ കണ്ടെത്താൻ വേണ്ടിയുള്ള തിരച്ചിൽ രണ്ടാംദിവസവും വിഫലമായി. കുന്നത്തൂർ തുരുത്തിക്കര തൊടുവയൽ വീട്ടിൽ രഞ്ജിത (20) ആണ് കല്ലട ആറ്റിൽ ചാടിയത്. വെള്ളിയാഴ്ച രാവിലെ 11ഓടെ ആയിരുന്നു സംഭവം. പാലത്തിന്​ തൊട്ടടുത്ത സ്‌റ്റോപ്പിൽ ബസിറങ്ങിയശേഷം നടന്നെത്തി ആളുകൾ നോക്കി നിൽക്കേ കൈയിലുണ്ടായിരുന്ന ബാഗ് പാലത്തിൽ ഉപേക്ഷിച്ചാണ് ആറ്റിലേക്ക് ചാടിയത്. ശാസ്താംകോട്ടയിൽ നിന്നും ഫയർഫോഴ്സും കൊല്ലത്ത് നിന്നെത്തിയ സ്കൂബ ടീമും വെള്ളിയാഴ്ചയും ശനിയാഴ്ചയും വ്യാപകമായ തിരച്ചിൽ നടത്തിയിട്ടും കണ്ടെത്താൻ കഴിഞ്ഞില്ല. ശനിയാഴ്ച വൈകീട്ട് ഏഴുവരെ തെരച്ചിൽ നടത്തിയശേഷം അവസാനിപ്പിച്ചു. തെരച്ചിൽ ഞായറാഴ്ചയും തുടരും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story