Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Aug 2022 12:16 AM IST Updated On
date_range 21 Aug 2022 12:16 AM ISTസന്യാസികോണ്‍ പാലത്തിലെ കുഴികള്‍ അപകടഭീഷണി
text_fieldsbookmark_border
പത്തനാപുരം: അലിമുക്ക് അച്ചന്‍കോവില്‍ പാതയിൽ കറവൂര്‍ പെരുന്തോയില്‍ സന്യാസികോണ്‍ പാലത്തിലെ കുഴികൾ അപകടക്കെണിയാകുന്നു. പാലത്തില്‍ കുഴികള്‍ രൂപപ്പെട്ടത് മാസങ്ങള്‍ക്കു മുമ്പാണെങ്കിലും കുഴിയടയ്ക്കുന്നതിനുള്ള നടപടികളൊന്നുമുണ്ടായില്ല. ഇടയ്ക്ക് ക്വാറി വേസ്റ്റ് ഉപയോഗിച്ച് കുഴികളടയ്ക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. പാലത്തില്‍ അപകടങ്ങളും പതിവാണ്. മഴക്കാലമായാല്‍ വെള്ളം കെട്ടിക്കിടന്ന് ഇരുചക്രവാഹനങ്ങളിലും മറ്റുമെത്തുന്ന യാത്രക്കാര്‍ കുഴികളില്‍ വീണ് അപകടമുണ്ടാകുന്നതും പതിവാണ്. പാലത്തിലെത്തുന്ന വെള്ളം ഒഴുകിപ്പോകുന്നതിനുമുള്ള സംവിധാനമില്ല. പാലത്തിലൂടെയുള്ള കാല്‍നടയാത്ര പോലും ദുസ്സഹമാണ്. തമിഴ്നാട്ടിലേക്ക് പ്രവേശിക്കാന്‍ കഴിയുന്ന പാതയുടെ ഭാഗമായ പാലത്തിലൂടെ ദിവസേന നിരവധി വാഹനങ്ങളാണ് കടന്നുപോകുന്നത്. ശബരിമല തീർഥാടനകാലം ആകുമ്പോള്‍ അച്ചന്‍കോവില്‍ ക്ഷേത്രത്തിലേക്കുള്ള വാഹനത്തിരക്കും വർധിക്കാറുണ്ട്. അറ്റകുറ്റപ്പണി നടത്തി പാലത്തിലൂടെ യാത്ര സുഗമമാക്കിയില്ലെങ്കില്‍ വന്‍ദുരന്തങ്ങള്‍ ഉണ്ടാകാം. പടം..... കറവൂര്‍ സന്യാസികോണ്‍ പാലത്തിലെ കുഴികള്‍
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
