Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightയുവാവിനെ...

യുവാവിനെ ബിയർകുപ്പികൊണ്ട് ആക്രമിച്ച പ്രതി പിടിയിൽ

text_fields
bookmark_border
ഇരവിപുരം: മദ്യം വാങ്ങാൻ പണം നൽകാത്തതിലുള്ള വിരോധത്തിൽ യുവാവിനെ ബിയർകുപ്പികൊണ്ട് ആക്രമിച്ചെന്ന പരാതിയിൽ പ്രതി പിടിയിൽ. കിളികൊല്ലൂർ കല്ലുംപുറത്ത് വീട്ടിൽ ഉല്ലാസ് ​(43) ആണ് പിടിയിലായത്. കഴിഞ്ഞ 14ന്​ പുന്തലത്താഴം ബിവറേജസ്​ ഔട്ട്​ലറ്റിന് മുന്നിൽ ​െവച്ചാണ് പ്രതി കൊല്ലം ഡീസന്‍റ്​ മുക്ക് സ്വദേശിയായ വിനുവി​െനയും സുഹൃത്തായ വിനീതി​െനയും ആക്രമിച്ച് പരിക്കേൽപ്പിച്ചത്. വിനുവിനോട് പ്രതി മദ്യം വാങ്ങാൻ പണം ചോദിച്ചിരുന്നു. ഇത് നൽകാത്തതിലുള്ള വിരോധത്തിലാണ് കൈയിൽ ഉണ്ടായിരുന്ന ബിയർ കുപ്പി ഉപയോഗിച്ച് പ്രതി ആക്രമിച്ചത്. വിനീതിന്‍റെ പരാതിയിൽ ഇരവിപുരം പൊലീസ്​ കേസ്​ രജിസ്റ്റർ ചെയ്ത്​ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഇരവിപുരം ഇൻസ്​പെക്ടർ അജിത്ത് കുമാറിന്‍റെ നേതൃത്വത്തിൽ എസ്​.ഐമാരായ അരുൺഷാ, ജയേഷ്, സക്കീർ ഹുസൈൻ, സി.പി.ഒ വിനു വിജയ്, അഭിലാഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ്​ ചെയ്തു. ചിത്രം - പോക്സോ: യുവാവ് പിടിയിൽ കിളികൊല്ലൂർ: വീട്ടിൽ അതിക്രമിച്ച് കയറി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട്​ ലൈംഗികാതിക്രമം നടത്തിയ യുവാവിനെ പോക്സോ പ്രകാരം അറസ്റ്റ്​ ചെയ്തു. ഉളിയക്കോവിൽ വയലിൽ പുത്തൻവീട്ടിൽ കാട്ടുണ്ണി എന്ന ഉണ്ണി (29) ആണ് കിളികൊല്ലൂർ പൊലീസിന്‍റെ പിടിയിലായത്. ഇയാളെ റിമാന്‍ഡ്​ ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story