Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഅപേക്ഷ സമർപ്പിക്കാം

അപേക്ഷ സമർപ്പിക്കാം

text_fields
bookmark_border
ശാസ്താംകോട്ട: മൈനാഗപ്പള്ളി പഞ്ചായത്തിന്റെ 2022-23 വാർഷിക പദ്ധതിയിലെ കുടുംബ /വ്യക്തിഗത/ഗ്രൂപ് പ്രോജക്ടുകളുടെ ഗുണഭോക്താക്കളെ തെരഞ്ഞടുക്കുന്നതിനുള്ള അപേക്ഷ വിതരണം ആരംഭിച്ചു. ഫോറം സൗജന്യമായി അങ്കണവാടികളിൽനിന്ന്​ ലഭിക്കും. www.lsgkerala.in/mynagappallypanchayat ൽനിന്ന് സൗജന്യമായി ലഭിക്കും. അപേക്ഷ ഈ മാസം 25 വരെ അംഗൻവാടികളിൽ തിരികെ സ്വീകരിക്കുമെന്ന് പ്രസിഡന്റ്‌ പി.എം. സെയ്ദും സെക്രട്ടറി സി. ഡെമാസ്റ്റനും അറിയിച്ചു. ചിത്രം - മികച്ച പഞ്ചായത്തിനുള്ള രാജീവ്​ ഗാന്ധി ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങി ശാസ്താംകോട്ട: 2021ലെ മികച്ച ഗ്രാമപഞ്ചായത്തിനുള്ള രാജീവ്‌ ഗാന്ധി ദേശീയ പുരസ്‌കാരം തിരുപ്പതി ദർബർ ഹാളിൽ ചേർന്ന രാജീവ്​ ഗാന്ധി അനുസ്മരണ ദേശീയ സെമിനാറിൽവെച്ച് പടിഞ്ഞാറെകല്ലട പഞ്ചായത്ത്‌ പ്രസിഡന്റ് ഡോ. സി. ഉണ്ണികൃഷ്ണനും പഞ്ചായത്ത്‌ അംഗങ്ങളും ഏറ്റുവാങ്ങി. എസ്.വി യൂനിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. ബി. വെങ്കമ്മയാണ് അവാർഡ് സമ്മാനിച്ചത്. കേന്ദ്ര കാബിനറ്റ് മുൻ സെക്രട്ടറി ഡബ്ലു.ആർ. റെഡ്‌ഡി, ഡോ. ടി.എച്ച്. ചൗധരി, എസ്. ദാമോധർ, ഡോ.ഡി. സുന്ദർറാം, ഡോ.വൈ. ഖൊർബടെ എന്നിവർ പ​ങ്കെടുത്തു. പഞ്ചായത്തിനെ പ്രതിനിധീകരിച്ച് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. സുധീർ, ആരോഗ്യ -വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഉഷാലയം ശിവരാജൻ, അംഗങ്ങളായ എൻ. ഓമനക്കുട്ടൻപിള്ള, റജില, ലൈല സമദ് എന്നിവർ പങ്കെടുത്തു. കേരളത്തിലെ ജനകീയാസൂത്രണത്തിന്റെ ഇരുപത്തിയഞ്ച്​ വർഷത്തെ ആസ്പദമാക്കി ഡോ. സി. ഉണ്ണികൃഷ്ണൻ പ്രബന്ധം അവതരിപ്പിച്ചു. 2021ലെ സംസ്ഥാന ഗവൺമെന്റിന്റെ സ്വരാജ് പുരസ്‌കാരം, കേന്ദ്രസർക്കാറിന്റെ ദീൻദയാൽ ഉപാധ്യയ ദേശിയ പുരസ്കാരം എന്നിവയും പടിഞ്ഞാറെകല്ലട പഞ്ചായത്തിന് ലഭിച്ചിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story