Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Aug 2022 12:06 AM IST Updated On
date_range 21 Aug 2022 12:06 AM ISTപൊതുയോഗവും കത്തയക്കൽ പരിപാടിയും
text_fieldsbookmark_border
ചിത്രം - ശാസ്താംകോട്ട: ജയിലിലടക്കപ്പെട്ട ടീസ്റ്റ സെറ്റൽ വാദ്, ആർ.ബി. ശ്രീകുമാർ എന്നിവരുടെ പൗരാവകാശങ്ങൾ പുനഃസ്ഥാപിക്കണമെന്നും ജനാധിപത്യ ഇന്ത്യയിൽ നിർഭയമായി പൊതുപ്രവർത്തനം നടത്തുന്നതിനും സ്വതന്ത്രമായ അഭിപ്രായപ്രകടനം നടത്താനും ഭരണഘടന അനുവദിക്കുന്ന അവകാശങ്ങൾ പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് വേങ്ങ വടക്ക് യൂനിറ്റിന്‍റെ ആഭിമുഖ്യത്തിൽ സബർമതി ജയിലിലേക്ക് കത്തയച്ച് പ്രതിഷേധിക്കുന്നതിന്‍റെ ഭാഗമായി സംഘടിപ്പിച്ചു. കോവൂർ കുഞ്ഞുമോൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഇതിന്‍റെ ഭാഗമായി സ്ഥാപിച്ച കാൻവാസിൽ എത്തിച്ചേർന്നവർ അവരുടെ പ്രതികരണങ്ങൾ ചിത്രങ്ങളായും അഭിപ്രായങ്ങളായും രേഖപ്പെടുത്തി. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് വേങ്ങ വടക്ക് യൂനിറ്റ് പ്രസിഡൻറ് ശങ്കരൻ കുട്ടി അധ്യക്ഷതവഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം അനന്തു ഭാസി, ഡി. പ്രസന്നകുമാർ, ഡോ. പത്മകുമാർ, രാജരേഖര വാര്യർ, ടി. സ്നേഹജൻ, ശിവപ്രസാദ്, കെ. ചക്രപാണി, കെ. മോഹനൻ, മോഹൻദാസ്, തോമസ്, കൃഷ്ണൻ കുട്ടി എന്നിവർ നേതൃത്വം നൽകി. പതാകദിനം ആചരിച്ചു ശാസ്താംകോട്ട: ഈ മാസം 23, 24 തീയതികളിൽ തൃശൂരിൽ നടക്കുന്ന കേരള പ്രവാസി സംഘം ആറാമത് സംസ്ഥാന സമ്മേളന ഭാഗമായി പോരുവഴി പടിഞ്ഞാറ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ചക്കുവള്ളിയിൽ പതാകദിനം ആചരിച്ചു. മേഖല പ്രസിഡന്‍റ് റാഷിദ് പോരുവഴി അധ്യക്ഷതവഹിച്ചു. മേഖല സെക്രട്ടറി രാധാകൃഷ്ണ പിള്ള പതാക ഉയർത്തി. സി.പി.എം ലോക്കൽ സെക്രട്ടറി എൻ. പ്രതാപൻ, ഹാരീസ് തോപ്പിൽ, ബൈജു അക്കര, ബദർ ശൂരനാട്, അനൂപ്, അരുൺ, ഹാരീസ് പോരുവഴി, അംജിത് ഖാൻ എന്നിവർ സംസാരിച്ചു. നേതൃസമ്മേളനം ശാസ്താംകോട്ട: മെഡിസെപ് പദ്ധതിയിൽ എല്ലാ പെൻഷൻകാരെയും ഉൾപ്പെടുത്തണമെന്നും പദ്ധതിയിൽ ഉൾപ്പെട്ട ആശുപത്രികളിൽ ചികിത്സക്കെത്തുന്നവരെ ഇല്ലാത്ത കാരണങ്ങൾ നിരത്തി ചികിത്സാവസരം നിഷേധിക്കുന്നത് പ്രതിഷേധാർഹമാണെന്നും കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് അസോസിയേഷൻ കുന്നത്തൂർ നിയോജകമണ്ഡലം നേതൃസമ്മേളനം. സംസ്ഥാന കമ്മിറ്റി അംഗം എ. മുഹമ്മദ്കുഞ്ഞ് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് അർത്തിയിൽ അൻസാരി അധ്യക്ഷതവഹിച്ചു. ജില്ല ജോയന്‍റ് സെക്രട്ടറി ബാബുരാജൻ, നിയോജക മണ്ഡലം സെക്രട്ടറി കെ.ജി. ജയചന്ദ്രൻ പിള്ള, സംസ്ഥാന കൗൺസിൽ അംഗം സുധാകരപ്പണിക്കർ, രാജശേഖരപിള്ള, അബ്ദുൽ സമദ്, മനക്കര സുരേഷ്ബാബു, നാസർഷാ, ചെല്ലപ്പൻ ഇരവി, സൈറസ് പോൾ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story