Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Aug 2022 12:06 AM IST Updated On
date_range 21 Aug 2022 12:06 AM ISTഅപകടഭീതിയൊഴിയാതെ തീരദേശ പാത
text_fieldsbookmark_border
കൊട്ടിയം: കൊല്ലത്ത് നിന്ന് പരവൂരിൽ എത്താൻ കിലോമീറ്ററുകളുടെ ലാഭമുള്ളതിനാൽ ആളുകൾ കൂടുതലും തെരഞ്ഞെടുക്കുന്ന തീരദേശപാതയിൽ അപകടഭീതിയും. അവധി ദിവസങ്ങളിൽ നൂറുകണക്കിന് ആൾക്കാരാണ് ബീച്ചിലും തീരദേശ സവാരിക്കുമെത്തുന്നത്. എന്നാൽ, അമിത വേഗവും രാത്രിയിലെ വെളിച്ചക്കുറവും അപകടസാധ്യത വർധിപ്പിക്കുന്നു. അപകടങ്ങളിൽ നിരവധി പേർക്കാണ് ജീവൻ നഷ്ടപ്പെട്ടിട്ടുള്ളത്. അമിതവേഗത്തിൽ പാതയിലൂടെ വാഹനങ്ങൾ പായുന്നത് പതിവാണ്. ഹൈമാസ്റ്റ് ലൈറ്റുകൾ ഉൾപ്പെടെ പലതും പ്രകാശിക്കുന്നില്ല. കഴിഞ്ഞ ദിവസം മൂന്ന് മത്സ്യത്തൊഴിലാളികളുടെ ജീവൻ പൊലിഞ്ഞ ഭാഗത്തുൾപ്പെടെ രാത്രിയിൽ കൂരിരുട്ടാണ്. കോർപറേഷനും പഞ്ചായത്തും പൊലീസും മനസ്സുവെച്ചാൽ സഞ്ചാരികളുടെ പറുദീസയാകാൻ സാധ്യതയുള്ള പാതയാണിന്ന് മനുഷ്യന്‍റെ ജീവനെടുക്കുന്ന പാതയായി കിടക്കുന്നത്. മുഖാമുഖം കിടക്കുന്ന കായലിനെയും കടലിനെയും കീറിമുറിച്ചുപോകുന്ന തീരത്തിന്‍റെ ഭംഗി ടൂറിസത്തിന് വലിയ സാധ്യതയാണ് നൽകുന്നത്. എന്നാൽ ഇരുട്ടുവീണാൽ തീരദേശറോഡിന്‍റെ പല ഭാഗങ്ങളിലും സാമൂഹിക വിരുദ്ധർ താവളമാക്കുകയാണ്. ബൈക്ക് തട്ടിയെടുക്കാൻ യാത്രക്കാരനായ കോളജ് വിദ്യാർഥിയെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതടക്കം നിരവധി സംഭവങ്ങളും അടിക്കടി ഉണ്ടാകുന്നുണ്ട്. രക്തദാനം നടത്തി കൊല്ലം: രാജീവ് ഗാന്ധി ജന്മദിനം സദ്ഭാവനാദിനമായി ആചരിക്കുന്നതിന്‍റെ ഭാഗമായി യൂത്ത് കോൺഗ്രസ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ല ആശുപത്രി ബ്ലഡ് ബാങ്കിൽ രക്തദാനം നടത്തി. യൂത്ത്കോൺഗ്രസ് ജില്ല പ്രസിഡന്റ് ആർ. അരുൺ രാജ് ഉദ്ഘാടനം ചെയ്തു. അമ്പതോളം പ്രവർത്തകർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story