Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Aug 2022 12:06 AM IST Updated On
date_range 21 Aug 2022 12:06 AM ISTഇന്‍റർനെറ്റ് ഫ്രാഞ്ചൈസി അസോ. സംസ്ഥാന സമ്മേളനം നാളെ
text_fieldsbookmark_border
കൊല്ലം: സംസ്ഥാനത്ത് വിവിധ സർവിസ് പ്രൊവൈഡർമാരുടെ ഇന്‍റർനെറ്റ് സേവനം വിതരണം ചെയ്യുന്ന ഫ്രാഞ്ചൈസി നടത്തിപ്പുകാരെ കോർത്തിണക്കി ഇന്‍റർനെറ്റ് ഫ്രാഞ്ചൈസി അസോസിയേഷൻ (ഐ.എഫ്.എ) എന്ന പേരിൽ സംഘടന രൂപവത്കരിക്കുന്നു. സംഘടനയുടെ സംസ്ഥാനതല രൂപവത്കരണയോഗം തിങ്കളാഴ്ച കൊല്ലം പബ്ലിക് ലൈബ്രറി സരസ്വതി ഹാളിൽ നടക്കും. രാവിലെ 11ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം നിർവഹിക്കും. ഇന്‍റർനെറ്റ് സേവന മേഖലയിലെ സ്വദേശ വിദേശ കുത്തകകളെ പ്രതിരോധിക്കുന്നതിനും തങ്ങളുടെ അവകാശങ്ങൾ ഉറപ്പുവരുത്തുന്നതുമാണ് സംഘടനയുടെ ലക്ഷ്യമെന്ന് വർക്കിങ് കമ്മിറ്റി പ്രസിഡന്‍റ് ആർ. സഞ്ജയൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഉദ്ഘാടനസമ്മേളനത്തിൽ ജില്ല പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയേൽ, കോർപറേഷൻ കൗൺസിലർ ടി.ജി. ഗിരീഷ്, ബി.എസ്.എൻ.എൽ ജനറൽ മാനേജർ എം.എസ്. ഹരി, റെയിൽടെൽ കോർപറേഷൻ ഓഫ് ഇന്ത്യ ജോയന്റ് ജനറൽ മാനേജർ അനൂപ് ജോസ് എന്നിവർ പങ്കെടുക്കും. തുടർന്ന് ടെക്നിക്കൽ സെമിനാർ നടക്കും. വാർത്തസമ്മേളനത്തിൽ ഭാരവാഹികളായ കെ.സി. ജയേഷ്, എ.ആർ. രാജേഷ്, കെ. മുരളീധരൻ, ആർ. അനിൽകുമാർ എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story