Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightരാഷ്ട്രീയ തടവുകാരുടെ...

രാഷ്ട്രീയ തടവുകാരുടെ മോചനത്തിന് സുപ്രീംകോടതി ഇടപെടണം; ജനകീയ ഒപ്പുശേഖരണം ആരംഭിച്ചു

text_fields
bookmark_border
രാഷ്ട്രീയ തടവുകാരുടെ മോചനത്തിന് സുപ്രീംകോടതി ഇടപെടണം; ജനകീയ ഒപ്പുശേഖരണം ആരംഭിച്ചു
cancel
കരുനാഗപ്പള്ളി: ഫാഷിസത്തിനെതിരെ ജനാധിപത്യ പ്രക്ഷോഭം നടത്തിയതിന്‍റെ പേരില്‍ തടവിലാക്കപ്പെട്ട രാഷ്ട്രീയ തടവുകാരുടെ മോചനത്തിന് സുപ്രീംകോടതി ഇടപെടണമെന്നാവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിന് ജനകീയ ഹരജി സമര്‍പ്പിക്കുന്നതിനുവേണ്ടി വെല്‍ഫെയര്‍ പാര്‍ട്ടിയുടെ ആഭിമുഖ്യത്തില്‍ കരുനാഗപ്പള്ളി മണ്ഡലത്തിൽ ജനകീയ ഒപ്പ് ശേഖരണം ആരംഭിച്ചു. റേഡിയോ അവതാരകനും സാമൂഹിക പ്രവർത്തകനുമായ രഘുനന്ദൻ മണ്ഡലതല ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ് അബ്ദുൽ സമദ് പുള്ളിയിൽ, സെക്രട്ടറി എസ്.എം. മുഖ്താർ, എക്സിക്യൂട്ടിവ് അംഗങ്ങളായ അബ്ദുൽ കലാം, ബി.എം. സമീർ എന്നിവർ പങ്കെടുത്തു. മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ ഒപ്പ് ശേഖരണം നടത്തി. കരുനാഗപ്പള്ളി മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്‍റ് അൻസർ കൊച്ചുവീട്ടിൽ, മണ്ഡലം കമ്മിറ്റി അംഗങ്ങളായ എ.എ. ജലീൽ, സദാനന്ദൻ ക്ലാപ്പന, ഷമീം ഓച്ചിറ, നിസാം കരുനാഗപ്പള്ളി എന്നിവർ നേതൃത്വം നൽകി. ചിത്രം.... രാഷ്ട്രീയ തടവുകാരുടെ മോചനത്തിന് സുപ്രീംകോടതി ഇടപെടണമെന്നാവശ്യപ്പെട്ട് ആരംഭിച്ച ജനകീയ ഒപ്പുശേഖരണത്തിന്‍റെ മണ്ഡലംതല ഉദ്ഘാടനം റേഡിയോ അവതാരകനും സാമൂഹിക പ്രവർത്തകനുമായ രഘുനന്ദൻ നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story