Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightആനച്ചാടിയിൽ...

ആനച്ചാടിയിൽ പശുക്കുട്ടിയെ പുലി പിടിച്ചു

text_fields
bookmark_border
പുനലൂർ: ആര്യങ്കാവ് പഞ്ചായത്തിലെ താഴെ ആനച്ചാടി ലയത്തിൽ പശുക്കുട്ടിയെ പുലി കടിച്ചു കൊന്നു. വ്യാഴാഴ്ച രാത്രിയിൽ ചന്ദ്രബോസിന്‍റെ വീടിന് ചേർന്നുള്ള തൊഴുത്തിൽ കെട്ടിയിട്ടിരിക്കുകയായിരുന്ന രണ്ടു വയസ്സ്​ പ്രായമുള്ള പശുക്കുട്ടിയാണ്​ ആക്രമണത്തിനിരയായത്​. രാത്രിയിൽ പുലിയുടെ മുരൾച്ച കേട്ടെങ്കിലും ഭയന്ന് വീട്ടിലുള്ളവർ പുറത്തിറങ്ങിയില്ല. വെള്ളിയാഴ്ച രാവിലെ നോക്കുമ്പോഴാണ് പശുക്കുട്ടിയെ ഭാഗികമായി പുലി തിന്നിട്ടിരിക്കുന്നത് കണ്ടത്. ആര്യങ്കാവ് റേഞ്ച്​ ഓഫിസർ ജെ. ജെൽസന്‍റെ നേതൃത്വത്തിൽ വനപാലകരെത്തി പശുക്കുട്ടിയെ കൊന്നത് പുലിയാണെന്ന് സ്ഥിരീകരിച്ചു. അപേക്ഷ ലഭിക്കുന്ന മുറക്ക് പശുക്കുട്ടിയുടെ നഷ്ടപരിഹാരം നൽകുമെന്ന് റേഞ്ച്​ ഓഫിസർ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story