Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Aug 2022 12:10 AM IST Updated On
date_range 20 Aug 2022 12:10 AM ISTഅധ്യാപകർ നന്മയുള്ള തലമുറകളുടെ സൃഷ്ടിപ്പുകാർ -ജി.എസ്. ജയലാൽ എം.എൽ.എ
text_fieldsbookmark_border
ചാത്തന്നൂർ: നന്മയുള്ള തലമുറകളെയും സാമൂഹിക പ്രതിബദ്ധതയുള്ള സമൂഹത്തെയും സൃഷ്ടിക്കുന്നതിൽ അധ്യാപകരുടെ പങ്ക് അനിർവചനീയമാണെന്ന് ജി.എസ്. ജയലാൽ എം.എൽ.എ. നല്ല അധ്യാപകനാവുക എന്നത് വിദ്യാർഥികളെ പ്രചോദിപ്പിക്കുകയും മനുഷ്യനാകാനുള്ള അവന്‍റെ സാധ്യതകളെ ഉണർത്തുകയും ചെയ്യുന്നവരാണെന്നും അദ്ദേഹം പറഞ്ഞു. എം.ഇ.എസ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച എം.ഇ.എസ് അധ്യാപകർക്കുള്ള പരിശീലന ക്യാമ്പ് ചാത്തന്നൂർ എം.ഇ.എസ് എൻജിനീയറിങ് കോളജിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡന്‍റ് അഡ്വ.എം. ഇബ്രാഹിംകുട്ടി അധ്യക്ഷത വഹിച്ചു. പ്രഫ. പി.ഒ.ജെ. ലബ്ബ, കണ്ണനല്ലൂർ നിസാം, ഡോ. ബി. അബ്ദുൽസലാം, ജെ. കമർ സമാൻ, എ.എ. സമദ്, നൗഷാദ് കണ്ടച്ചിറ, യൂസഫ് ചേലപ്പള്ളി, എ. ശിഹാബ്, മുബാഷ് എന്നിവർ പങ്കെടുത്തു. നാസിം യഹിയ, ഐ. അനീഷ്, മുഹമ്മദ് കബീർ എന്നിവർ ക്ലാസെടുത്തു. വായ്പ മേള പരവൂർ: പൂതക്കുളം ഗ്രാമപഞ്ചായത്തില്‍ വ്യവസായ വകുപ്പിന്റെ നേതൃത്വത്തില്‍ വായ്പ/ലൈസന്‍സ്/സബ്‌സിഡി മേള നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്മിണിയമ്മ ഉദ്ഘാടനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story