Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഇരവിപുരത്ത്​ വല നിറയെ...

ഇരവിപുരത്ത്​ വല നിറയെ ചാള

text_fields
bookmark_border
ഇരവിപുരം: ഇരവിപുരം തീരപ്രദേശത്തുനിന്ന്​ ഫൈബർ കട്ടമരങ്ങളിൽ മത്സ്യബന്ധനത്തിനുപോയ തൊഴിലാളികൾക്ക് വല നിറയെ ചാള ലഭിച്ചു. വെള്ളിയാഴ്ച കടലിൽ പോയ കട്ടമരങ്ങൾക്കാണ് നെയ്ചാള ധാരാളമായി ലഭിച്ചത്. എല്ലാവർക്കും ചാള സുലഭമായി ലഭിച്ചതോടെ വിലയിലും വലിയ ഇടിവുണ്ടായി. ഏറെ നാളുകൾക്ക്​ ശേഷമാണ് ഇവിടത്തെ മത്സ്യത്തൊഴിലാളികൾക്ക് വല നിറയെ മത്സ്യം ലഭിക്കുന്നത്. കർഷക ദിനാഘോഷം കൊല്ലം: വേണാട് ജൈവ കർഷകസംഘം കർഷക ദിനാഘോഷം ചേരിയിൽ സുകുമാരൻ നായർ ഉദ്ഘാടനം ചെയ്തു. പിഞ്ഞാണിക്കട നജീബ് അധ്യക്ഷത വഹിച്ചു. ഡോ. ശരത് രാജ്, ഇരവിപുരം ഷാജഹാൻ, എം.എസ്. മണി, ഷിബു റാവുത്തർ, ഗോപകുമാർ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story