Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകോൺഗ്രസിലെ തർക്കം; ...

കോൺഗ്രസിലെ തർക്കം; മിനി മാസ്റ്റ്​ലൈറ്റ് സ്ഥാപിക്കുന്നത് വൈകുന്നു

text_fields
bookmark_border
ശാസ്താംകോട്ട: പോരുവഴി കൊച്ചേരി ജങ്ഷനിൽ കോൺഗ്രസ് നേതാക്കൾ തമ്മിലുള്ള തർക്കംമൂലം മിനി മാസ്റ്റ്​ലൈറ്റ് സ്ഥാപിക്കുന്നത് വൈകുന്നതായി ആക്ഷേപം. കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്നുള്ള തുക വിനിയോഗിച്ച് നിർമിക്കുന്ന ലൈറ്റ് സ്ഥാപിക്കാൻ ഏതാനുംമാസം മുമ്പ് അടിസ്ഥാനം നിർമിച്ചു. ഇവിടല്ല സ്ഥാപിക്കേണ്ടതെന്നും കൊച്ചേരിമുക്കിൽ തന്നെ മറ്റൊരു സ്ഥലത്താണ് സ്ഥാപിക്കേണ്ടതെന്ന അവകാശവാദവുമായി കോൺഗ്രസ് ഗ്രാമപഞ്ചായത്തംഗത്തിന്‍റെ നേതൃത്വത്തിൽ ഒരുവിഭാഗം രംഗത്തുവന്നു. നിലവിൽ അടിസ്ഥാനം നിർമിച്ച സ്ഥലമാണ് ഏറെ അനിയോജ്യമെന്നും അവിടെത്തന്നെ മതിയെന്നും ആവശ്യപ്പെട്ട് ഒരു പറ്റം കോൺഗ്രസ് നേതാക്കൾ എം.പിക്ക് നിവേദനം നൽകുകയും എം.പി പഞ്ചായത്ത് സെക്രട്ടറിക്ക്​ കത്ത് നൽകുകയും ചെയ്തിട്ടുണ്ട്. സംഭവം വിവാദമായി നിൽക്കുന്നതോടെ കോൺഗ്രസിലെ തർക്കവും രൂക്ഷമായിട്ടുണ്ട്. വഞ്ചനദിനം ആചരിച്ചു (ചിത്രം) ശാസ്താംകോട്ട: കർഷക കോൺഗ്രസ് കുന്നത്തൂർ നിയോജക മണ്ഡലം കമ്മിറ്റി ഭരണിക്കാവിൽ നടത്തിയ വഞ്ചന ദിനാചരണം കർഷക കോൺഗ്രസ് ജില്ല പ്രസിഡന്‍റ്​ കാഞ്ഞിരംവിള ഷാജഹാൻ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്‍റ്​ എസ്. സുഭാഷ് അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി വൈ. ഷാജഹാൻ, ആർ.വൈ.എഫ് സംസ്ഥാന പ്രസിഡന്‍റ്​ ഉല്ലാസ്​ കോവൂർ, തുണ്ടിൽ നൗഷാദ്, ഗോകുലം അനിൽ, സിജുകോശി വൈദ്യൻ, രഘു കുന്നുവിള എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story