Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightനാലംഗ ആട് മോഷണസംഘം...

നാലംഗ ആട് മോഷണസംഘം പിടിയിൽ

text_fields
bookmark_border
പുനലൂർ: റബർ എസ്റ്റേറ്റുകളിലും കാട്ടിലും മേയാൻ വിടുന്ന ആടുകളെ പതിവായി മോഷ്ടിച്ച് വിൽപന നടത്തിവരുന്ന നാലംഗ സംഘത്തെ തെന്മല പൊലീസ് അറസ്റ്റുചെയ്തു. പുന്നല സ്വദേശി സുനിൽകുമാർ, കടയ്ക്കൽ സ്വദേശി ശ്യാം, കോട്ടുക്കൽ സ്വദേശി അജാസ്, ഇട്ടിവ സ്വദേശി അനസ് എന്നിവരാണ് പിടിയിലായത്. ചാലിയക്കരയിലും പരിസരങ്ങളിലുമാണ് ഇവർ ആട് മോഷണം പതിവാക്കിയത്. പകൽ തീറ്റക്കായി അഴിച്ചുവിടുന്ന ആടുകളെ ഓട്ടോറിക്ഷയിലും മറ്റും എത്തി ഈ സംഘം പിടിച്ചുകൊണ്ടു പോയി കുറഞ്ഞവിലക്ക് വിൽക്കുകയാണ് പതിവ്. ഇതിനകം നിരവധി ആടുകൾ മേഖലയിൽനിന്ന്​ മോഷണം പോയിട്ടുണ്ട്. ഇതിൽ നാലെണ്ണം ഇവരാണ് കൊണ്ടുപോയതെന്ന് പൊലീസ് പറഞ്ഞു. സി.ഐ കെ. ശ്യാം, എസ്.ഐമാരായ സുബിൻ തങ്കച്ചൻ, പ്രതാപൻ എന്നിവരുടെ നേതൃത്വത്തിലാണ് സംഘത്തെ പിടികൂടിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story