Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപന്നിശ്ശേരി കഥകളി...

പന്നിശ്ശേരി കഥകളി പുരസ്കാരം

text_fields
bookmark_border
കരുനാഗപ്പള്ളി: പന്നിശ്ശേരി നാണുപിള്ള സ്മാരക കഥകളി ക്ലബ് വേദാന്ത പണ്ഡിതനും ആട്ടക്കഥാകൃത്തുമായ പന്നിശ്ശേരി നാണുപിള്ളയുടെ സ്മരണാർഥം ക്ലബ് ഏർപ്പെടുത്തിയ തൗര്യത്രികം പുരസ്കാരം കഥകളി നടൻ ഇഞ്ചക്കാട് രാമചന്ദ്രൻപിള്ളക്ക്​. 1111 രൂപ കാഷ് അവാർഡും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. പന്നിശ്ശേരി ശ്രീനിവാസക്കുറുപ്പിന്റെ പേരിലുള്ള ഗീതസാരസ്വതം പുരസ്കാരം കലാനിരൂപകൻ വി. കലാധരനും അന്തരിച്ച ചവറ മുൻ എം.എൽ.എ എൻ. വിജയൻപിള്ളയുടെ നാമധേയത്തിലുള്ള യുവപ്രതിഭ പുരസ്കാരമായ രംഗമുദ്ര കഥകളി നടൻ കലാമണ്ഡലം ശബരിക്കും. പന്നിശ്ശേരി ഗണേശകുമാരൻ നായരുടെ പേരിലുള്ള വാദനശ്രീ പുരസ്കാരം മേള വിദഗ്ധൻ ആയാംകുടി ഉണ്ണികൃഷ്ണനും കലാനിലയം രാമകൃഷ്ണന്റെ പേരിലുള്ള വർണമുഖി പുരസ്കാരം അണിയറ കലാകാരനായ പോരുവഴി വാസുദേവൻപിള്ളക്കും സമ്മാനിക്കും. സെപ്​റ്റംബർ മൂന്നിന് പന്നിശ്ശേരി സമാധി മണ്ഡപത്തിൽ നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ അവാർഡ് വിതരണം ചെയ്യും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story