Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Aug 2022 12:12 AM IST Updated On
date_range 19 Aug 2022 12:12 AM ISTഗ്രന്ഥശാല പ്രവർത്തക സഹകരണസംഘത്തിന് തുടക്കം
text_fieldsbookmark_border
കരുനാഗപ്പള്ളി: കേരളത്തിലാദ്യമായി പ്രവർത്തനം തുടങ്ങുന്ന ഗ്രന്ഥശാല പ്രവർത്തക സഹകരണ സംഘത്തിന്‍റെ പ്രവർത്തനത്തിന് കരുനാഗപ്പള്ളി താലൂക്കിൽ തുടക്കം. കരുനാഗപ്പള്ളി താലൂക്ക് ഗ്രന്ഥശാല സഹകരണ സംഘം (ക്ലിപ്തം) ക്യു 1718 (ലൈബ്കോസ്) എന്ന പേരിലാണ് സംഘം പ്രവർത്തനം ആരംഭിക്കുന്നത്. ഗ്രന്ഥശാല പ്രവർത്തകരുടെ ക്ഷേമവും ഉന്നമനവും ഗ്രന്ഥശാലകളുൾപ്പെടെ സാംസ്കാരിക മുന്നേറ്റ പ്രവർത്തനങ്ങളും ലക്ഷ്യമിട്ടാണ് സംഘത്തിന്‍റെ പ്രവർത്തനം. സംഘത്തിന്‍റെ ലോഗോ പ്രകാശനം കെ.എസ്.എഫ്.ഇ ചെയർമാൻ കെ. വരദരാജൻ നിർവഹിച്ചു. ജില്ല സഹകരണ ജോയൻറ് രജിസ്ട്രാർ (ജനറൽ) അബ്ദുൽ ഹലീം ലോഗോ ഏറ്റുവാങ്ങി. സംഘം പ്രസിഡൻറ് വി. വിജയകുമാർ അധ്യക്ഷതവഹിച്ചു. സംഘം ഭരണസമിതി അംഗം വി.പി. ജയപ്രകാശ് മേനോൻ, നഗരസഭ ചെയർമാൻ കോട്ടയിൽ രാജു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ദീപ്തി രവീന്ദ്രൻ, ക്ലാപ്പന പഞ്ചായത്ത് പ്രസിഡന്‍റ് ഒ. മിനിമോൾ, സർക്കിൾ സഹകരണ യൂനിയൻ പ്രസിഡൻറ് ആർ. രാമചന്ദ്രൻപിള്ള, അസിസ്റ്റൻറ് രജിസ്ട്രാർ (ഓഡിറ്റ്) എസ്. ഹാരിസ്, സംഘം സെക്രട്ടറി ബി.കെ. മാണിക്യം എന്നിവർ സംസാരിച്ചു. ചിത്രം: കരുനാഗപ്പള്ളി താലൂക്ക് ഗ്രന്ഥശാല പ്രവർത്തക സഹകരണ സംഘത്തിന്‍റെ ലോഗോ പ്രകാശനം കെ.എസ്.എഫ്.ഇ ചെയർമാൻ കെ. വരദരാജൻ നിർവഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
