Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_right'ഭാരത്​ ​ജോഡോ...

'ഭാരത്​ ​ജോഡോ യാത്രയിലൂ​ടെ ലക്ഷ്യമിടുന്നത്​ കോൺഗ്രസിന്‍റെ തിരിച്ചുവരവ്​ '

text_fields
bookmark_border
ചിത്രം കൊല്ലം: രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കന്യാകുമാരി മുതൽ കശ്മീർ വരെ നടത്തുന്ന 'ഭാരത്​ ജോഡോ' പദയാത്ര കോൺഗ്രസിനെ വർധിതവീര്യത്തോടുകൂടി തിരിച്ചുകൊണ്ടുവരാനുള്ള ഏറ്റവും വലിയ പദ്ധതിയാണെന്ന്​ പ്രതിപക്ഷനേതാവ്​ വി.ഡി. സതീശൻ. രാജ്യമെമ്പാടും കോൺഗ്രസിനെ ഉയർത്തെഴുന്നേൽപ്പിക്കുന്നതിന്​ നടത്തുന്ന ഈ പദയാത്രയുടെ വിജയത്തിന്​ കൂട്ടായ യത്നം ആവശ്യമാണെന്നും എല്ലാ വിയോജിപ്പുകളും മറന്ന്​ നേതാക്കളും പ്രവർത്തകരും അതിനായി പരിശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. 'ഭാരത്​ ജോഡോ' പദയാത്ര സംഘാടനം ചർച്ച ചെയ്യാൻ ഡി.സി.സിയിൽ ചേർന്ന ജില്ല നേതൃയോഗം ഉദ്​ഘാടനം ചെയ്യുകയായിരുന്നു വി.ഡി. സതീശൻ. സെപ്​റ്റംബർ 14ന്​ ഉച്ചക്ക്​ കൊല്ലം ജില്ല അതിർത്തിയിൽ പദയാത്രക്ക്​ സ്വീകരണം നൽകും. രണ്ടരദിവസം കൊണ്ട്​ ദേശീയപാത വഴി 58 കിലോമീറ്റർ ജില്ലയിൽ പര്യടനം നടത്തും. യാത്രയുടെ വിജയത്തിനായി ജില്ല തലം മുതൽ ബൂത്ത്​ തലത്തിൽ വരെ അടിയന്തരമായി സ്വാഗതസംഘം രൂപവത്കരിച്ച്​ വിട്ടുവീഴ്ചയില്ലാതെ പ്രവർത്തനങ്ങൾ ​ഏകോപിപ്പിക്കണം. രാഹുൽ ഗാന്ധിക്കൊപ്പം ത്രിവർണസാഗരം ഒഴുകിവരുന്ന പ്രതീതിയിൽ പ്രവർത്തകർ പ​ങ്കെടുക്കുന്ന രീതിയിൽ ക്രമീകരണങ്ങൾ നടത്തണമെന്നും വി.ഡി. സതീശൻ പറഞ്ഞു. രമേശ്​ ചെന്നിത്തല, യാത്ര സംസ്ഥാന കോഓഡിനേറ്റർ കൊടിക്കുന്നിൽ സുരേഷ്​ എം.പി, എം.എൽ.എമാരായ പി.സി. വിഷ്ണുനാഥ്​, സി.ആർ. മഹേഷ്​, പദയാത്ര ജില്ല കോഓഡിനേറ്റർ കെ.സി. രാജൻ, ഡി.സി.സി പ്രസിഡന്‍റ്​ പി. രാജേന്ദ്രപ്രസാദ്​ എന്നിവർ സംസാരിച്ചു. നേതാക്കളായ പഴകുളം മധു, എം.എം. നസീർ, ശൂരനാട്​ രാജശേഖരൻ, എൻ. അഴകേശൻ, ബിന്ദുകൃഷ്ണ, അഡ്വ. ഷാനവാസ്​ ഖാൻ, ജ്യോതികുമാർ ചാമക്കാല, കെ. സുരേഷ്​ ബാബു, എൻ. ചന്ദ്രശേഖരൻ, കെ.ജി. രവി, എഴുകോൺ നാരായണൻ, തൊടിയൂർ രാമചന്ദ്രൻ, സൂരജ്​ രവി, എ.കെ. ഹഫീസ്​ എന്നിവർ പ​ങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story