Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഫാമിങ് കോര്‍പറേഷനിലെ...

ഫാമിങ് കോര്‍പറേഷനിലെ യൂനിയന്‍ ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു

text_fields
bookmark_border
പത്തനാപുരം: സ്റ്റേറ്റ് ഫാമിങ് കോര്‍പറേഷനിലെ ബോണസ് ചർച്ച പരാജയപ്പെട്ടു. യൂനിയന്‍ പ്രതിനിധികള്‍ യോഗം ബഹിഷ്ക്കരിച്ചു. എസ്.എഫ്.സി.കെ ഹെഡ് ഓഫിസിൽ മാനേജ്മെന്‍റ് വിളിച്ചുചേർത്ത യോഗമാണ് തീരുമാനമാകാതെ പിരിഞ്ഞത്. കോർപറേഷൻ നഷ്ടത്തിലാണെന്നും 8:33ശതമാനം മാത്രമേ നൽകാൻ കഴിയൂവെന്നും മറ്റ് ഒരു ആനുകൂല്യങ്ങളും നൽകാൻ കഴിയില്ലെന്നും മാനേജ്മെന്‍റ് അറിയിച്ചു. നിലവിലെ സാമ്പത്തിക സാഹചര്യത്തിൽ ഒരു മാറ്റവും സാധ്യമല്ലെന്നും അഡ്വാൻസ് ഉൾ​െപ്പടെ നൽകാൻ കഴിയില്ലെന്നും മാനേജ്മെന്‍റ് പ്രതിനിധികള്‍ പറഞ്ഞു. വർധന ആവശ്യപ്പെടുന്നില്ലെങ്കിലും കഴിഞ്ഞവർഷം നൽകിയ നിലയിൽ ബോണസ് ആനുകൂല്യങ്ങൾ നൽകണമെന്നും യൂനിയൻ പ്രതിനിധികൾ ആവശ്യപ്പെട്ടു. ഇത് സാധ്യമല്ലെന്ന തീരുമാനത്തെ തുടര്‍ന്നാണ് നേതാക്കൾ ചർച്ച ബഹിഷ്ക്കരിച്ചത്. ചെയർമാൻ കെ. ശിവശങ്കരൻ നായർ, മാനേജിങ് ഡയറക്ടർ എൽ. ഷിബുകുമാർ, സെക്രട്ടറി പി.എസ്. ആനന്ദകുമാർ, ജനറൽ മാനേജർ ആർ. രഞ്ജിത് രാജ്, ഫിനാൻസ് മാനേജർ ഗിരീഷ് കുമാർ, എസ്റ്റേറ്റ് മാനേജർമാരായ ആർ. സുരേഷ്​കുമാർ, അംജിത്ഖാൻ, സി.ആർ. നജീബ്, ചെമ്പനരുവി മുരളി (ഐ.എൻ.ടി.യു.സി), കറവൂർ എൽ വർഗീസ്, എസ്. ഷാജി (സി.ഐ.ടി.യു), അഡ്വ. എസ്. വേണുഗോപാൽ, എം. ജിയാസുദ്ദീൻ (എ.ഐ.ടി.യു.സി), റിയാസ് മുഹമ്മദ്, എസ്. മാഹിൻ (കെ.ടി.യു.സി.ബി) എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story