Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Aug 2022 12:07 AM IST Updated On
date_range 19 Aug 2022 12:07 AM ISTഎസ്.എസ്.എഫ് ജില്ല സാഹിത്യോത്സവ് കരുനാഗപ്പള്ളിയിൽ
text_fieldsbookmark_border
കൊല്ലം: എസ്.എസ്.എഫിന്‍റെ ആഭിമുഖ്യത്തിൽ 29ാമത് ജില്ല സാഹിത്യോത്സവിന് ശനിയാഴ്ച കരുനാഗപ്പള്ളിയിൽ തുടക്കമാകും. ഒമ്പത് വേദികളിലായി നടക്കുന്ന 137 മത്സരങ്ങളിൽ ഏഴ് ഡിവിഷനിൽ നിന്നായി ആയിരത്തോളം വിദ്യാർഥികൾ പങ്കെടുക്കുമെന്ന് എസ്.എസ്.എഫ് ജില്ല പ്രസിഡന്‍റ് എ.എസ്. ഷമീർ ജൗഹരി വാർത്തസമ്മേളനത്തിൽ അറിയിച്ചു. ശനിയാഴ്ച വൈകീട്ട് കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിലെ വേദിയിൽ എ.എം. ആരിഫ് എം.പി ഉദ്ഘാടനം നിർവഹിക്കും. എ.എസ്. ഷമീർ ജൗഹരി അധ്യക്ഷത വഹിക്കും. സി.ആർ. മഹേഷ് എം.എൽ.എ, മാധ്യമപ്രവർത്തകൻ അഭിലാഷ് മോഹനൻ എന്നിവർ മുഖ്യാതിഥികളാകും. എസ്.എസ്.എഫ് ജില്ല ജനറൽ സെക്രട്ടറി ഷമീർ വടക്കേവിള, കരുനാഗപ്പള്ളി നഗരസഭ ചെയർമാൻ കോട്ടയിൽ രാജു, തഴവ വാർഡ് മെംബർ ബഷീർ എവർമാക്സ് ഉൾപ്പെടെയുള്ളവർ സംസാരിക്കും. ഞായറാഴ്ച സമാപന സമ്മേളനം കേരള മുസ്ലിം ജമാഅത്ത് ജില്ല പ്രസിഡന്‍റ് ഇസുദീൻ കാമിൽ സഖാഫി ഉദ്ഘാടനം ചെയ്യും. എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്‍റ് നിസാമുദീൻ ഫാളിലി സന്ദേശ പ്രഭാഷണം നടത്തും. സംസ്ഥാന സാഹിത്യോത്സവ് സെപ്റ്റംബർ രണ്ട് മുതൽ 10 വരെ എറണാകുളത്ത് നടക്കും. ഷമീർ വടക്കേവിള, നൗഷർ അഹ്സനി, അബ്ദുൽ റഷീദ് സഖാഫി, അനസ് മൈലപ്പൂര് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story