Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Aug 2022 12:18 AM IST Updated On
date_range 18 Aug 2022 12:18 AM ISTവയോധികയുടെ മാല കവര്‍ന്ന പ്രതികള്‍ പിടിയിലായി
text_fieldsbookmark_border
പത്തനാപുരം: ഇരുചക്രവാഹനത്തിലെത്തി വയോധികയുടെ മാല കവർന്ന മോഷ്ടാക്കൾ പിടിയിലായി. കൊല്ലം സ്വദേശികളായ ഷാഫി, സെയ്ദലി എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ മാസം 25 നായിരുന്നു കേസിനാസ്പദമായ സംഭവം. പത്തനാപുരം നെടുംപറമ്പ് വൺവേ റോഡിലൂടെ ആശുപത്രിയിലേക്ക് നടന്നുപോകുകയായിരുന്ന കല്ലും കടവ് സ്വദേശിനിയായ അന്നമ്മയുടെ മാല ബൈക്കിലെത്തിയ രണ്ടംഗ സംഘം പൊട്ടിച്ച് രക്ഷപ്പെടുകയായിരുന്നു. സി.സി ടി.വി കാമറകളിൽ നിന്ന് ലഭിച്ച ദൃശ്യങ്ങള്‍ പരിശോധിച്ച് പൊലീസ് അന്വേഷണം നടത്തിയെങ്കിലും പ്രതികള്‍ ഉപയോഗിച്ച ഇരുചക്ര വാഹനത്തിന്‍റെ നമ്പര്‍ വ്യാജമായിരുന്നു. പത്തനംതിട്ട ജില്ലയിലും സമാനമായ സംഭവങ്ങള്‍ നടന്നിട്ടുള്ളതായി ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പ്രതികളെക്കുറിച്ച് വിവരം ലഭിക്കുന്നത്. അടൂര്‍, ഇലവുംതിട്ട പൊലീസ് സ്റ്റേഷനുകളിലായി മാല പൊട്ടിക്കല്‍ ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതികളാണ് ഷാഫിയും സെയ്ദലിയും. പത്തനാപുരം സ്റ്റേഷന്‍ ഓഫിസര്‍ എസ്. ജയകൃഷ്ണന്‍,എസ്.ഐമാരായ ജെ.പി. അരുണ്‍കുമാര്‍, എ.എസ്.ഐമാരായ ശ്രീലാല്‍, അനില്‍കുമാര്‍, സി.പി.ഒ മാരായ രഞ്ജിത്ത്, സൂരജ്, ശബരി, രാജേഷ്, രാജീവ്, ഷൈജു എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണത്തിന് നേതൃത്വം നല്‍കിയത്. പ്രതികളെ പത്തനാപുരത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. പടം...... വയോധികയുടെ മാല കവർന്ന കേസിലെ പ്രതികളെ പത്തനാപുരം പൊലീസ് തെളിവെടുപ്പിനായെത്തിച്ചപ്പോൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
