Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Aug 2022 12:18 AM IST Updated On
date_range 18 Aug 2022 12:18 AM ISTഡ്രൈഡേയിൽ മദ്യ വിൽപന നടത്തിയയാൾ അറസ്റ്റിൽ
text_fieldsbookmark_border
കണ്ണനല്ലൂർ: ഡ്രൈഡേയിൽ ഇന്ത്യൻ നിർമിത വിദേശമദ്യം വിൽപന നടത്തിയയാളെ കണ്ണനല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു. തൃക്കോവിൽവട്ടം ചേരികോണം തടവിള വീട്ടിൽ മുഹമ്മദ് ഹനീഫ (63) ആണ് അറസ്റ്റിലായത്. അവധിദിവസങ്ങളിൽ മൊബൈൽ ഫോൺ വഴി ബന്ധപ്പെട്ട് ആവശ്യക്കാർക്ക് സ്വന്തം വീട്ടിൽ വെച്ച് വിൽപന നടത്തുന്നതാണ് ഇയാളുടെ രീതി. കണ്ണനല്ലൂർ എസ്.എച്ച്.ഒ ഡി. സജീവിന്‍റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. 30 കുപ്പി വിദേശമദ്യം ഇയാളിൽനിന്ന് പിടിച്ചെടുത്തു. പ്രതിയെ കൊട്ടാരക്കര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story