Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightതഴുത്തലയിൽ ഗ്രാമച്ചന്ത

തഴുത്തലയിൽ ഗ്രാമച്ചന്ത

text_fields
bookmark_border
കൊട്ടിയം: ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്തിലെ തഴുത്തല ഒന്നാം വാർഡിലെ തറവാട്​ ജങ്​ഷനിൽ ഗ്രാമച്ചന്ത ആരംഭിച്ചു. തഴുത്തല ഒന്നാം വാർഡിലെ കുടുംബശ്രീ പ്രവർത്തകരും വാർഡ്തല സമിതിയും സംയുക്തമായാണ് ഗ്രാമച്ചന്ത സംഘടിപ്പിക്കുന്നത്. ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ ഷീല ബിനു ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത്‌ അംഗം ശ്യാംപ്രവീൺ അധ്യക്ഷതവഹിച്ചു. ജില്ല പഞ്ചായത്ത് മെംബർ പ്രിജി ശശിധരൻ, ഗ്രാമപഞ്ചായത്ത്‌ അംഗം ദീപ്തി, പഞ്ചായത്ത് കോഓഡിനേറ്റർ സജി, കൊട്ടിയം പൊലീസ് സബ് ഇൻസ്പെക്ടർ സുജിത്ത് ജി.നായർ, മുൻ പഞ്ചായത്ത് പ്രസിഡന്‍റ്​ മൈലക്കാട് സുന്ദരേശൻപിള്ള, മുൻ ഗ്രാമപഞ്ചായത്ത് അംഗം സുദർശനബാബു, രജി, റഹിയാനത്ത്, രോഹിണി, ബാലാനന്ദൻ, പ്രജേഷ് എന്നിവർ സംസാരിച്ചു. കർഷകദിനാചരണം കുണ്ടറ: പെരിനാട് ഗവ. ഹയർ സെക്കൻഡറി സ്​കൂളിൽ നാടകനടനും മികച്ച കർഷകനുമായ സത്യപ്രസാദ് സ്​കൂൾ വളപ്പിൽ പച്ചക്കറി നട്ട് കർഷകദിനം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ്​ ജി. സുനിൽ കർഷകരെ ആദരിച്ചു. വാർഡംഗം ഗോപകുമാർ, ഹെഡ്മിസ്​ട്രസ്​ വി.എം. ശ്രീലത, മികച്ച ക്ഷീരകർഷകൻ ഡോ. അമിതാബ്, അരവിന്ദാക്ഷൻ, വേണുകുമാർ, ജയലക്ഷ്മി എന്നിവർ സംസാരിച്ചു. പെരിനാട് പഞ്ചായത്തും കൃഷിഭവനും ചേർന്ന് നടത്തിയ കർഷകദിനാചരണം പി. സി. വിഷ്ണുനാഥ് എം. എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്‍റ്​ ദിവ്യജയകുമാർ അധ്യക്ഷതവഹിച്ചു. പെരിനാട് പഞ്ചായത്തിൽ അഞ്ച് കേന്ദ്രങ്ങളിൽ പച്ചക്കറി കൃഷി ആരംഭിച്ചു. വാർഡംഗം ജഗന്നാഥൻ, ശ്രീകുമാരി, പൗലോസ്​, സുരേഷ്, യേശുദാസൻ, പ്രേംകുമാർ എന്നിവർ ഉദ്ഘാടനം ചെയ്തു. പെരിനാട് പഞ്ചായത്ത് പതിനേഴാം വാർഡിൽ പച്ചക്കറി കൃഷി ആരംഭിച്ചു. വാർഡംഗം ഗോപകുമാർ, കൃഷി അവാർഡ് ജേതാവ് സത്യപ്രസാദ് എന്നിവർ നേതൃത്വം നൽകി. കുണ്ടറ പഞ്ചായത്തും കൃഷിഭവനും ചേർന്ന് നടത്തിയ കർഷദിനാചരണം പി.സി. വിഷ്ണുനാഥ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്‍റ്​ മിനി തോമസ്​, വൈസ്​ പ്രസിഡന്‍റ്​ ആർ. ഓമനക്കുട്ടൻപിള്ള, രേഖ ജെ. പിള്ള, വിനോദ്കുമാർ, സുധാകുമാരി, ദേവദാസൻ, കൃഷി ഓഫിസർ പ്രിയദിനേശ് എന്നിവർ സംസാരിച്ചു. ആശുപത്രിമുക്ക് എൽ.എം.എസ്​ ആശുപത്രിയിൽ പച്ചക്കറി കൃഷിക്ക് സി.ഇ.ഒ മാത്യു വർഗീസ്​, അലക്സ്​, ബിജു, സാം, ലാലാസ്​ എന്നിവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story