Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Aug 2022 12:08 AM IST Updated On
date_range 18 Aug 2022 12:08 AM ISTആശാൻ കവിത, മാപ്പിളപ്പാട്ട് ആലാപന മത്സരം
text_fieldsbookmark_border
കൊല്ലം: മഹാകവി കുമാരനാശാന്റെ 150-ാം ജന്മവാർഷികവും മാപ്പിളപ്പാട്ട് മഹാകവി മോയിൻകുട്ടി വൈദ്യരുടെ ആദ്യകാവ്യത്തിന്റെ 150-ാം വാർഷികവും പ്രമാണിച്ച് കടപ്പാക്കട സ്പോർട്സ് ക്ലബ് സംസ്ഥാന തലത്തിൽ ആശാൻ കവിത, മാപ്പിളപ്പാട്ട് ആലാപന മത്സരങ്ങൾ സംഘടിപ്പിക്കും. സെപ്റ്റംബർ നാലിന് രാവിലെ ഒമ്പതുമുതൽ ആശാൻ കവിത ആലാപന മത്സരവും 17ന് മാപ്പിളപ്പാട്ട് ആലാപന മത്സരവും നടത്തും. കേരള സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സിലബസ് പ്ലസ് ടു പരീക്ഷകളിൽ ഉന്നതവി ജയം നേടിയവരെ അനുമോദിക്കും. മത്സരത്തിൽ പങ്കെടുക്കുന്നതിന് 0474-2748185 നമ്പറിൽ ബന്ധപ്പെടാം. കെ.എസ്.എഫ്.ഇ കൊട്ടാരക്കര റീജനൽ ഓഫിസ് ഉദ്ഘാടനം കൊല്ലം: കെ.എസ്.എഫ്.ഇ കൊട്ടാരക്കര ആസ്ഥാനമായി രൂപവത്കരിച്ച കൊല്ലം റൂറൽ റീജനൽ ഓഫിസ് വെള്ളിയാഴ്ച രാവിലെ 10ന് മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. നഗരസഭ ചെർമാൻ എ. ഷാജു അധ്യക്ഷത വഹിക്കും. കൊടിക്കുന്നിൽ സുരേഷ് എം.പി, ജില്ല പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സാം കെ. ഡാനിയേൽ, മുൻ എം.എൽ.എ അഡ്വ. പി. അയിഷാ പോറ്റി, കെ.എസ്.എഫ്.ഇ ചെയർമാൻ കെ. വരദരാജൻ, മാനേജിങ് ഡയറക്ടർ വി.പി സുബ്രഹ്മണ്യൻ തുടങ്ങിയവർ പങ്കെടുക്കും. ജില്ലയിലെ കൊട്ടാരക്കര, പുനലൂർ, പത്തനാപുരം, കുന്നത്തൂർ താലൂക്കുകളിൽപെട്ട 32 ശാഖകളാണ് പുതിയ റീജന് കീഴിലുള്ളത്. പുതുതായി കാരാളിമുക്ക്, ചിതറ എന്നീ ശാഖകളും പതാരം, അമ്പലംകുന്ന് എന്നിവിടങ്ങളിൽ മൈക്രോ ശാഖകളും ഉടൻ തന്നെ ആരംഭിക്കുമെന്ന് റൂറൽ എ.ജി.എം എസ്. പ്രസാദ് വാർത്തസമ്മേളനത്തിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story