Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Aug 2022 12:33 AM IST Updated On
date_range 17 Aug 2022 12:33 AM ISTസ്വാതന്ത്ര്യ ദിനാഘോഷം
text_fieldsbookmark_border
കണ്ണനല്ലൂര്‍: 75ാമത് വിവിധ പരിപാടികളോടെ കണ്ണനല്ലൂര്‍ പബ്ലിക് ലൈബ്രറി ആഘോഷിച്ചു. ലൈബ്രറി അംഗങ്ങള്‍, ബാലവേദി, വയോജന വേദി, വനിതാവേദി അംഗങ്ങള്‍ അണിനിരന്ന റാലി സംഘടിപ്പിച്ചു. വൈകീട്ട് നടന്ന സ്വാതന്ത്ര്യദിന സമ്മേളനം തൃക്കോവില്‍വട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എല്‍. ജലജ കുമാരി ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്‍റ് എ. അബൂബക്കര്‍ കുഞ്ഞ് അധ്യക്ഷത വഹിച്ചു. വയോജന സമിതി പ്രസിഡന്‍റ് ഡോ. പി.എ. അബ്ദുല്‍ മജീദ് ലബ്ബ, അന്‍സാര്‍ വിളയില്‍ ഡി. തങ്കപ്പന്‍, റംസാ റഷീദ്, ഷാഹിന, പി.എസ്. ഫിഡല്‍, ഗോപിക ഗോപന്‍ എന്നിവര്‍ സംസാരിച്ചു. കൊട്ടിയം: ഉമയനല്ലൂർ പടനിലം ആർ. ബാലകൃഷ്ണപിള്ള മെമ്മോറിയൽ പബ്ലിക് ലൈബ്രറിയിൽ പ്രസിഡന്‍റ് ഹർഷകുമാർ പതാക ഉയർത്തി. സി.പി.എം ആദിച്ചനല്ലൂർ ലോക്കൽ കമ്മറ്റിയിൽ സെക്രട്ടറി സജി കുമ്മല്ലൂർ പതാക ഉയർത്തി. കോൺഗ്രസ് കൊല്ലൂർവിള പള്ളിമുക്കിൽ സംഘടിപ്പിച്ച അൻസർ അസീസ് ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് കിളികൊല്ലൂർ മേഖല കമ്മറ്റിയുടേത് മുള്ളുകാട്ടിൽ സാദിഖ് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് വാളത്തുംഗൽ ഡിവിഷൻ കമ്മിറ്റിയുടേത് അനസ് പിണയ്ക്കൽ ഉദ്ഘാടനം ചെയ്തു. പരവൂർ പൂതക്കുളം സൗത്ത് എൽ.പി.എസിൽ ഹെഡ്മിസ്ട്രസ് ജിഷ പതാക ഉയർത്തി. തഴുത്തല നാഷനൽ പബ്ലിക് സ്കൂളിൽ ചെയർമാൻ ഡോ. കെ.കെ. ഷാജഹാൻ ഉദ്ഘാടനം ചെയ്തു. പേരയം അൽ ജാമിഅ മഅ്രിഫത്തുൽ ഇസ്ലാം ഖുർആൻ കോളജിൽ എം. നൗഷാദ് എം.എൽ.എ പതാക ഉയർത്തി. കണ്ണനല്ലൂർ ക്ഷീരസംഘത്തിൽ പ്രസിഡന്‍റ് കണ്ണനല്ലൂർ എ.എൽ. നിസാമുദീൻ പതാക ഉയർത്തി. ചാത്തന്നൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ സൈനികരെയും കുടുംബത്തെയും വീടുകളിലെത്തി ആദരിച്ചു. കണ്ണനല്ലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി വടക്കേ മുക്കിൽ സംഘടിപ്പിച്ച ആഘോഷ പരിപാടികൾ പ്രസിഡന്‍റ് കണ്ണനല്ലൂർ എ.എൽ. നിസാമുദീൻ ഉദ്ഘാടനം ചെയ്തു. മയ്യനാട് ധവളക്കുഴി ഐക്യ ജനാധിപത്യ സാംസ്കാരിക ഗ്രന്ഥശാലയുടെയും എമിനന്‍റ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്‍റെയും ആഭിമുഖ്യത്തിൽ 75 കഴിഞ്ഞവരെ ആദരിച്ചു. പ്രസിഡന്‍റ് കെ. നജിമുദീൻ പതാക ഉയർത്തി. കോൺഗ്രസ് പാൽകുളങ്ങര മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിനാചരണം എം. ഭാസ്കരൻ ഉദ്ഘാടനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story