Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightമദ്യവിൽപന: ഒരാൾ...

മദ്യവിൽപന: ഒരാൾ അറസ്റ്റില്‍

text_fields
bookmark_border
കണ്ണനല്ലൂര്‍: ഡ്രൈ ഡേയില്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം വില്‍പന നടത്തിയയാളെ കണ്ണനല്ലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. തൃക്കോവില്‍വട്ടം ചേരികോണം തടവിളവീട്ടില്‍ മുഹമ്മദ് ഹനീഫ (63) ആണ്​ അറസ്റ്റിലായത്​. ഇയാളുടെ പക്കല്‍നിന്ന് 30 കുപ്പി ഇന്ത്യൻ നിർമിത വിദേശമദ്യവും പിടിച്ചെടുത്തു. വീട്ടില്‍ അതിക്രമിച്ചുകയറി മധ്യവയസ്‌കയെ ആക്രമിച്ച പ്രതി പിടിയില്‍ ശക്തികുളങ്ങര: വീട്ടില്‍ അതിക്രമിച്ചുകയറി മധ്യവയസ്കയായ സ്ത്രീയെ ആക്രമിച്ച പ്രതി പിടിയില്‍. കുരീപ്പുഴ മുന്‍വിനാട് കായല്‍വാരം വീട്ടില്‍ ആല്‍ബിന്‍ (28) ആണ് പിടിയിലായത്. ആല്‍ബിന്റെ അമ്മയും പരാതിക്കാരിയായ സ്ത്രീയും തമ്മിലുണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ആല്‍ബിന്റെ അമ്മ വീട്ടില്‍ നിന്നും ഇറങ്ങിപ്പോയിരുന്നു. ഇതിനെ ചോദ്യംചെയ്ത് പരാതിക്കാരിയുടെ വീട്ടിലെത്തിയ ആല്‍ബിന്‍ അസഭ്യം പറഞ്ഞ്​ പരാതിക്കാരിയെയും മകളെയും ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് വീടിന്‍റെ ജനല്‍ ചില്ലുകള്‍ എറിഞ്ഞുടക്കുകയും ചെയ്തു. ശക്തികുളങ്ങര പൊലീസില്‍ പരാതിയില്‍ വീട്ടില്‍ അതിക്രമിച്ചുകയറിയതിനും സ്ത്രീകളെ ആക്രമിച്ചതിനും രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story