Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightമികച്ച കർഷകനുള്ള...

മികച്ച കർഷകനുള്ള അവാർഡ് രണ്ടാംവട്ടവും

text_fields
bookmark_border
മയ്യനാട്: മയ്യനാട് ഗ്രാമപഞ്ചായത്തിലെ മികച്ച കർഷകനുള്ള അവാർഡ് തുടർച്ചയായി രണ്ടാംവട്ടവും അധ്യാപകന്. വാളത്തുംഗൽ ഗവ.എൽ.പി സ്കൂൾ അധ്യാപകൻ മയ്യനാട് പഞ്ചായത്ത് 16-ാം വാർഡിൽ പാലേത്ത് വീട്ടിൽ സിനോലിനാണ് പുരസ്കാരം. വീട്ടുവളപ്പിലും ഭാര്യാഗൃഹത്തോട് ചേർന്നും ജൈവ പച്ചക്കറിത്തോട്ടവും ഇടവിള കൃഷിയും നാടൻ പശുവളർത്തലും നടത്തിയതാണ് ശ്രദ്ധേയം. ഉമയനല്ലൂർ ഏലായിൽ ഒന്നേകാൽ ഏക്കറിലും വർഷങ്ങളായി തരിശുകിടന്നിരുന്ന കാരിക്കുഴി ഏലായിൽ 50 സെന്‍റിലും നെൽകൃഷിയും ചെയ്യുന്നു. ഇരവിപുരം കൃഷിഭവൻ പരിധിയിൽ വെജിറ്റബിൾ ഡെവലപ്​മെന്‍റ് പ്രോഗ്രാം പദ്ധതിയനുസരിച്ച് ഏറ്റവും മികച്ചരീതിയിൽ കൃഷിചെയ്ത സ്ഥാപനത്തിനുള്ള പുരസ്കാരവും സിനോലിൻ ജോലിചെയ്തുവരുന്ന സ്കൂളിന് ലഭിച്ചിട്ടുണ്ട്. പിതാവ് ജിതേന്ദ്രന്‍റെ പാത പിന്തുടർന്നാണ് കാർഷികവൃത്തിയിലേക്ക് എത്തിയത്. കൃഷിയിൽ സഹായിക്കാൻ ഭാര്യ ഇളമാട് ഗ്രാമപഞ്ചായത്തിലെ അസി. എൻജിനീയർ രേഖ ജി. ശശീന്ദ്രനും മകൻ എസ്.എൻ പബ്ലിക് സ്കൂൾ വിദ്യാർഥി എസ്.ആർ. ആദിവിഘ്നേശ്വറും മാതാവ് സുശീലയും ഭാര്യാമാതാവ് ബേബി ഗിരിജയും ഒപ്പമുണ്ട്. ഭിന്നശേഷി കുട്ടികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും പരിശീലനം (ചിത്രം) കൊല്ലം: കേരള ലേബര്‍ മൂവ്‌മെന്‍റിന്‍റെ ആഭിമുഖ്യത്തില്‍ ചൊവാഴ്ച ക്യു.എസ്.എസ്.എസില്‍ ഭിന്നശേഷി കുട്ടികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കുമായി പരിശീലന ക്ലാസ് സംഘടിപ്പിച്ചു. ക്യു.എസ്.എസ്.എസ് ഡയറക്ടര്‍ റവ. ഡോ. ബൈജു ജൂലിയാന്‍ ഉദ്ഘാടനം ചെയ്തു. കേരള ലേബര്‍ മൂവ്‌മെന്‍റ്​ ഡയറക്ടര്‍ ഫാ. ജിജോ ജോസ് അധ്യക്ഷത വഹിച്ചു. അഡ്വ. ഇ. എമേഴ്‌സന്‍, ആഷ്‌ലിന്‍, അനില്‍ റ്റൈറ്റസ്, ജോസ് ടൈറ്റസ്, വി.ടി. കുരീപ്പുഴ എന്നിവര്‍ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story