Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Aug 2022 12:24 AM IST Updated On
date_range 17 Aug 2022 12:24 AM ISTപാസിങ് ഔട്ട് പരേഡ്
text_fieldsbookmark_border
ചടയമംഗലം: ചടയമംഗലം ഗവ. മഹാത്മാഗാന്ധി ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡൻറ്സ് പൊലീസ് കാഡറ്റ് പുതിയ ബാച്ചിന്‍റെ നടത്തി. ചടയമംഗലം സബ് ഇൻസ്പെക്ടർ മോനിഷ് അഭിവാദ്യം സ്വീകരിച്ചു. ചടയമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ജെ.വി. ബിന്ദു മൊമെന്‍റോ വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്തംഗം മഞ്ജു മറിയപ്പള്ളി, ചടയമംഗലം എ.ഇ.ഒ എസ്. ബിജു, സ്കൂൾ പ്രിൻസിപ്പൽ ചാർലിൻ റെജി, സ്കൂൾ എച്ച്.എം ഇൻ ചാർജ് വി. ലതികമ്മ, ഡ്രിൽ ഇൻസ്‌ട്രക്ടർമാരായ ജോൺ മാത്യു, അൻസിലാൽ, ബിനീഷ്, ബിന്ദു എന്നിർ സംസാരിച്ചു. 'വായനച്ചങ്ങാത്തം' തുടങ്ങി (ചിത്രം) കുളക്കട: കുട്ടികളില്‍ വായനശീലം വളര്‍ത്തുന്നതിനും മാതൃഭാഷാപഠനം അനായാസമാക്കുന്നതിനുമായി നടപ്പാക്കുന്ന 'വായനച്ചങ്ങാത്തം' പദ്ധതിക്ക് കുളക്കടയില്‍ തുടക്കമായി. കുളക്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.ടി. ഇന്ദുകുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് അംഗം എന്‍. മോഹനന്‍ അധ്യക്ഷത വഹിച്ചു. സമഗ്രശിക്ഷ കേരള ജില്ല കോഓഡിനേറ്റര്‍ കെ.ആര്‍. അനിത, പ്രോഗ്രാം ഓഫിസര്‍ സബീന, എ.ഇ.ഒ ഹരികൃഷ്ണന്‍ എന്നിവർ പങ്കെടുത്തു. സ്വാതന്ത്ര്യദിനാഘോഷം കടയ്ക്കൽ: കുമ്മിൾ ഗ്രാമപഞ്ചായത്ത് 'അവളിടം' യുവതി കൂട്ടായ്മയുടെ സ്വാതന്ത്ര്യ ദിനാഘോഷത്തിന് കുമ്മിൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ. മധു പതാക ഉയർത്തി. കൂട്ടായ്മ പ്രസിഡന്‍റ് എൻ. നിഷ അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story