Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Aug 2022 12:21 AM IST Updated On
date_range 17 Aug 2022 12:21 AM ISTസനദ്ദാന സമ്മേളനവും ഖുര്‍ആന്‍ സന്ദേശ സദസ്സും നടന്നു
text_fieldsbookmark_border
സനദ്ദാന സമ്മേളനവും ഖുര്‍ആന്‍ സന്ദേശ സദസ്സും കരുനാഗപ്പള്ളി: വള്ളികുന്നം, അല്‍ ഹസനാത്ത് ചാരിറ്റബിള്‍ ട്രസ്റ്റിന്‍റെ ആഭിമുഖ്യത്തില്‍ മര്‍യം തഹ്ഫീളുല്‍ ഖുര്‍ആന്‍ അക്കാദമിയുടെ മൂന്നാം സനദ് ദാന സമ്മേളനം മര്‍യം മസ്ജിദ് അങ്കണത്തില്‍ വിപുലമായ പരിപാടികളോടെ നടന്നു. അഖിലേന്ത്യ മുസ്ലിം പേഴ്‌സനല്‍ ലോ ബോര്‍ഡ് മെംബർ അബ്ദുല്‍ ഷുക്കൂര്‍ അല്‍ ഖാസിമി ഉദ്ഘാടനം ചെയ്തു. ജംഇയ്യതുല്‍ ഉലമ ഏ ഹിന്ദ് കേരള ജനറല്‍ സെക്രട്ടറി അലിയാര്‍ മൗലവി അല്‍ ഖാസിമി മുഖ്യപ്രഭാഷണം നടത്തി. അല്‍ ഹസനാത്ത് ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ മുനീര്‍ മൗലവി അല്‍ ഖാസിമി അധ്യക്ഷതവഹിച്ചു. ഹിഫ്‌ള് പഠനം പൂര്‍ത്തിയാക്കിയ 16 വിദ്യാർഥികള്‍ക്കുള്ള സനദ് ദാനം മൗലനാ ഹാമിദ് ഹസ്‌റത്ത് വാണിയമ്പാടി നിർവഹിച്ചു. സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ മുഫ്തി അന്‍വര്‍ കൗസരി, ഹാഫിസ് തമീം താഹ ഹസനി, ഹാഫിള് അബ്ദുല്‍ സലാം ഹസനി ഔഖാഫ്, ട്രസ്റ്റ് ജനറല്‍ സെക്രട്ടറി താഹിര്‍ കോയക്കല്‍, മര്‍യം അക്കാദമി പ്രിന്‍സിപ്പല്‍ അന്‍വര്‍ ബാഖവി അബ്ദുല്‍ വഹാബ് പള്ളിയമ്പില്‍ എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story