Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Aug 2022 12:19 AM IST Updated On
date_range 17 Aug 2022 12:19 AM ISTരാമായണ മാസാചരണം സമാപിച്ചു
text_fieldsbookmark_border
ഓച്ചിറ: ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിൽ രാമയണ മാസാചരണം സമാപിച്ചു. സമാപനം സി.ആർ. മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കണ്ണാടിയിൽ മുരളീധരൻപിള്ളക്ക് രാമായണ മാസപുരസ്കാരം സമ്മാനിച്ചു. ആധ്യാത്മിക പ്രഭാഷണത്തിന്‍റെ സമാപന ഉദ്ഘാടനം മുൻ എം.പി എൻ. പീതാംബരക്കുറുപ്പ് നിർവഹിച്ചു. സ്വാമി ശിവബോധനന്ദ മുഖ്യപ്രഭാഷണം നടത്തി. ക്ഷേത്രം പ്രസിഡന്‍റ് ജി. സത്യൻ വയനകം അധ്യക്ഷതവഹിച്ചു. അഡ്വ.കെ. ഗോപിനാഥൻ, പാറയിൽ രാധാകൃഷ്ണൻ, പ്രകാശൻ വലിയഴീക്കൽ, അഡ്വ.എം.സി. അനിൽകുമാർ, കെ.പി. ചന്ദ്രൻ, ചൂനാട്ട് വിജയൻപിള്ള, കട്ടച്ചിറ ഗോപൻ, കെ. രഘുനാഥൻപിള്ള, എം. ഗോപാലകൃഷ്ണ പിള്ള, ജി. ധർമദാസ്, രാജൻ കോട്ടക്കപ്പുറം എന്നിവർ സംസാരിച്ചു. സ്വാതന്ത്ര്യദിനാഘോഷം ഓച്ചിറ: ക്ലാപ്പന അക്ഷരപ്പുര ഗ്രന്ഥശാലയിൽ സ്വാതന്ത്ര്യദിനാഘോഷം ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സുരേഷ് താനുവേലി ഉദ്ഘാടനം ചെയ്തു. വിമുക്തഭടൻ വി.കെ. ശിവദാസനെ ആദരിച്ചു. ഗ്രന്ഥശാലാ രക്ഷാധികാരി എൽ. പവിത്രൻ അധ്യക്ഷതവഹിച്ചു. ഓച്ചിറ: കോൺഗ്രസ് ക്ലാപ്പന മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. പ്രസിഡന്‍റ് ജി. ബിജു നേതൃത്വം നൽകി. ഓച്ചിറ: ചങ്ങൻകുളങ്ങര വിവേകാനന്ദ ഹയർസെക്കൻഡറി സ്കൂളിൽ മാനേജർ ഇരിപ്പക്കൽ രാജശേഖരൻപിള്ള പതാക ഉയർത്തി. സ്വാതന്ത്ര്യദിന പ്രതിഭാങ്കണം കാവാലം ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ് കെ.എം. അബ്ദുൽ ഖാദർ അധ്യക്ഷതവഹിച്ചു. സ്കൂൾ വൈസ് ചെയർമാൻ ഡോ. മഞ്ജു രാജശേഖരൻ സ്വാതന്ത്ര്യദിന സന്ദേശം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story