Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Aug 2022 12:19 AM IST Updated On
date_range 17 Aug 2022 12:19 AM ISTഎം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ
text_fieldsbookmark_border
കരുനാഗപ്പള്ളി: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാക്കൾ പിടിയിലായി. കൊല്ലം പള്ളിത്തോട്ടം ഡോൺ ബോസ്കോ നഗർ 149ൽ അജിത്ത് (22), കൊല്ലം പള്ളിത്തോട്ടം സെഞ്ച്വറി നഗർ 110ൽ ക്ലിന്‍റു (22) എന്നിവരെയാണ് നാല് ഗ്രാം എം.ഡി.എം.എയുമായി അറസ്റ്റിലായത്. കരുനാഗപ്പള്ളിയിലെ ഒരു പ്രഫഷനൽ കോളജിലെ ഹോസ്റ്റലിൽ താമസിക്കുന്ന വിദ്യാർഥികൾക്ക് വിതരണം ചെയ്യുന്നതിനായി വരുന്നതിനിടെയാണ് പിടിയിലായത്. കരുനാഗപ്പള്ളിയിലെ ചില കോളജ് വിദ്യാർഥികളെ ചോദ്യംചെയ്തതിൽ നിന്നുമാണ് പ്രതികളെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. മംഗലാപുരത്ത് നിന്നും ബംഗളൂരുവിൽ നിന്നും വൻതോതിൽ എം.ഡി.എം.എ കൊണ്ടുവന്ന് കൊല്ലം കരുനാഗപ്പള്ളി കേന്ദ്രീകരിച്ച് വിൽപന നടത്തിവരുന്ന ലഹരി വ്യാപാര സംഘത്തിൽപെട്ടവരാണ് പ്രതികൾ. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കിയ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
