Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightബഫര്‍സോണ്‍: ...

ബഫര്‍സോണ്‍: ജനവാസമേഖലകളെ ഒഴിവാക്കാനുള്ള ശ്രമം തുടരും -മന്ത്രി

text_fields
bookmark_border
കുളത്തൂപ്പുഴ: ബഫര്‍സോണ്‍ വിഷയത്തില്‍ ജനവാസ മേഖലകളെ ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രീംകോടതി വിധി മറികടക്കുന്നതിന്​ ആവശ്യമായ എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിക്കുമെന്ന്​ മന്ത്രി എ.കെ. ശശീന്ദ്രന്‍ കുളത്തൂപ്പുഴയില്‍ പറഞ്ഞു. നിർമാണം പൂര്‍ത്തിയാക്കിയ കുളത്തൂപ്പുഴ വനം റേഞ്ച് ഓഫിസ് കെട്ടിടം കഴിഞ്ഞ ദിവസം നാടിന്​ സമര്‍പ്പിക്കുകയായിരുന്നു അദ്ദേഹം. കേരളത്തെ സംബന്ധിച്ച് വന്യജീവി സങ്കേതങ്ങളോട് ചേര്‍ന്നുള്ള നിലവിലെ സംരക്ഷിത വനമേഖല പരിധി നിര്‍ണയം അനുകൂലമല്ലെന്നും ജനവാസ മേഖലകളെ എല്ലാം ഒഴിവാക്കുന്നതു സംബന്ധിച്ച് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്​ സര്‍ക്കാര്‍ നിവേദനം നല്‍കിയിട്ടുള്ളതായും മന്ത്രി വ്യക്തമാക്കി. പി.എസ്. സുപാല്‍ എം.എല്‍.എ അധ്യക്ഷതവഹിച്ചു. ജില്ല പഞ്ചായത്തംഗം കെ. അനില്‍കുമാര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി. അനില്‍കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് രാധാ രാജേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ചടങ്ങിനോടനുബന്ധിച്ച് ഡിപ്പോ നിവാസികളുടെ യാത്രാ സൗകര്യം മെച്ചപ്പെടുത്തുന്നതിന്​ വനം വകുപ്പ് നിർമിച്ച റോഡും നാട്ടുകാര്‍ക്കായി തുറന്നുനല്‍കി. ഫോട്ടോ: കുളത്തൂപ്പുഴ റേഞ്ച് ഓഫിസിനുവേണ്ടി വനംവകുപ്പ് നിർമാണം പൂര്‍ത്തിയാക്കിയ പുതിയ ആസ്ഥാന മന്ദിരത്തിന്‍റെ ഉദ്ഘാടനം മന്ത്രി എ.കെ. ശശീന്ദ്രന്‍ നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story