Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Aug 2022 12:06 AM IST Updated On
date_range 17 Aug 2022 12:06 AM ISTസി.പി.എമ്മും ബി.ജെ.പിയും സ്വാതന്ത്ര്യത്തെ ഒറ്റിയവർ -ചെന്നിത്തല
text_fieldsbookmark_border
കൊല്ലം: സ്വാതന്ത്ര്യസമരത്തെ ഒറ്റികൊടുത്തവർ സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാർഷികം ആഘോഷിക്കുന്നത് കോൺഗ്രസ് ഇന്ത്യക്ക് നൽകിയ ദേശീയതക്ക് ലഭിക്കുന്ന അംഗീകാരമാണെന്ന് രമേശ് ചെന്നിത്തല. ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ആസാദി കി ഗൗരവ് യാത്രയുടെ ജില്ലതല സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വർഗീയ ഫാഷിസ്റ്റുകളും ഇടതുപക്ഷക്കാരും ദേശീയപതാക ഉയർത്തുമ്പോൾതന്നെ മഹാത്മാഗാന്ധിയെയും ജവഹർലാൽ നെഹ്റുവിനെയും മറ്റ് സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത ദേശീയനേതാക്കളെയും തിരസ്കരിക്കാനാണ് ശ്രമിക്കുന്നത്. കോൺഗ്രസ് പ്രവർത്തകർ ഉള്ളിടത്തോളംകാലം രാജ്യത്ത് ഇത് സാധിക്കുകയില്ലെന്നും അദ്ദേഹം പറഞ്ഞു. ഡി.സി.സി പ്രസിഡന്‍റ് പി. രാജേന്ദ്രപ്രസാദ് അധ്യക്ഷത വഹിച്ചു. എൻ.കെ. പ്രേമചന്ദ്രൻ എം.പി, കെ.സി. രാജൻ, പഴകുളം മധു, എം.എം. നസീർ, ബിന്ദുകൃഷ്ണ, എ. ഷാനവാസ്ഖാൻ, പി. ജർമിയാസ്, സൂരജ് രവി, എൽ.കെ. ശ്രീദേവി, ബിന്ദു ജയൻ, നടുക്കുന്നിൽ വിജയൻ, സൈമൺ അലക്സ്, എസ്. വിപിനചന്ദ്രൻ, അൻസർ അസീസ് എന്നിവർ സംസാരിച്ചു. 'കരിമണല്‍ ഖനനം സ്വകാര്യവത്കരിക്കാനുള്ള കേന്ദ്രനീക്കം പിന്‍വലിക്കണം' കൊല്ലം: കരിമണല്‍ ഖനനം പൂര്‍ണമായും സ്വകാര്യവത്കരിക്കാനുള്ള കേന്ദ്രതീരുമാനം പിന്‍വലിക്കണമെന്ന് സി.പി.എം ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. സ്വകാര്യവത്കരണത്തിനെതിരെ കെ.എം.എം.എല്‍ തൊഴിലാളികളും ജീവനക്കാരും നടത്തുന്ന സമരത്തിന് പാർട്ടി പിന്തുണ പ്രഖ്യാപിച്ചു. നാടിന്‍റെ ധാതുസമ്പത്ത് പൊതുനന്മക്കായി നിലനിര്‍ത്തുന്നത് തകര്‍ത്ത് നിയമഭേദഗതിയിലൂടെ പൊതുമേഖലയിലുള്ള ധാതുമണലധിഷ്ഠിത വ്യവസായത്തെ ആകപ്പാടെ തകര്‍ക്കാനേ നിയമഭേദഗതി ഉപകരിക്കൂ. 1957ലെ മൈന്‍സ് ആൻഡ് മിനറല്‍സ് ആക്ട് പ്രകാരം കേരളത്തിലെ തീരപ്രദേശത്ത് കാണുന്ന ധാതുക്കള്‍ ഖനനം നടത്തുന്നതിനുള്ള അധികാരം സംസ്ഥാന സര്‍ക്കാറിനാണ്. നിലവിലുള്ള നിയമപ്രകാരം കരിമണലില്‍നിന്ന് കിട്ടുന്ന ധാതുക്കളുടെ ഖനനത്തിനുള്ള അവകാശം സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പൊതുമേഖല സ്ഥാപനങ്ങള്‍ക്കാണ്. കേന്ദ്രനയത്തില്‍ മാറ്റം വരുത്തി കരിമണല്‍മേഖല പൂര്‍ണമായും സ്വകാര്യമേഖലക്ക് തുറന്നുകൊടുക്കാനാണ് ശ്രമിക്കുന്നതെന്ന് സെക്രട്ടറി എസ്. സുദേവൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story