Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightബിഷപ് ബെൻസിഗർ...

ബിഷപ് ബെൻസിഗർ ഹോസ്പിറ്റൽ പ്ലാറ്റിനം ജൂബിലി ആഘോഷം

text_fields
bookmark_border
കൊല്ലം: ജില്ലയിലെ ആദ്യത്തെ സ്വകാര്യ ആശുപത്രിയായ ബിഷപ് ബെൻസിഗർ ആശുപത്രി പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്നു. കൊല്ലം രൂപത മെത്രാനായിരുന്ന ബിഷപ് ജെറോം എം. ഫെർണാണ്ടസാണ്​ 1947ൽ ആശുപത്രി സ്ഥാപിച്ചത്​. പ്രധാന കെട്ടിടം ഉദ്ഘാടനം ചെയ്തത് അന്നത്തെ കേന്ദ്രമന്ത്രിയായിരുന്ന സുശീല നയ്യാറാണ്​. മുഖ്യമന്ത്രിയായിരുന്ന ആർ. ശങ്കറും പ​ങ്കെടുത്തു. ജില്ല ആശുപത്രിയിലെ അന്നത്തെ ചികിത്സാ സാഹചര്യത്തിലെ അപര്യാപ്ത ബോധ്യപ്പെട്ടാണ്​ ബിഷപ് ജെറോം സ്വകാര്യ ആശുപത്രി തുടങ്ങാൻ തീരുമാനിച്ചത്​. 11 കിടക്കകൾ മാത്രമുണ്ടായിരുന്ന ഈ ആശുപത്രിയിൽ നിലവിൽ 400 കിടക്കകളാണുള്ളത്. എല്ലാ സ്പെഷാലിറ്റി വിഭാഗങ്ങളും 56 ഡോക്ടർമാരും 239 നഴ്സുമാരും 562 സ്റ്റാഫ് അംഗങ്ങളും ജോലി ചെയ്യുന്നു. സെന്റ് വിൻസെന്റ് ഡി. പോൾ സൊസൈറ്റിയുടെ പങ്കാളിത്തത്തോടെ പ്രവർത്തിക്കുന്ന ഓസാനം കണ്ണാശുപത്രി, ബെൻസിഗർ സ്കൂൾ ഓഫ് നഴ്സിങ്​, ബിഷപ് ബെൻസിഗർ കോളജ് ഓഫ് നഴ്സിങ്​, ബോദലൂടെ മാതാവിന്റെ കുരിശ്ശടി, കമ്യൂണിറ്റി ഹെൽത്ത് സെന്റേഴ്സ്, റേഡിയോ ബെൻസിഗർ എന്നിവയും ഇതോടനുബന്ധിച്ച്​ പ്രവർത്തിക്കുന്നു. എൻ.എ.ബി.എച്ച്​ അക്രഡിറ്റേഷനും ലഭിച്ചിട്ടുണ്ട്​. ജൂബിലി വർഷത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ഒരുവർഷം നീളുന്ന വികസനപദ്ധതികൾ കൊല്ലം രൂപത മെത്രാൻ റൈറ്റ് റവ. ഡോ. പോൾ ആന്റണി മുല്ലശ്ശേരി 17ന്​ വൈകീട്ട് നാലിന്​ തങ്കശ്ശേരി ഇൻഫന്റ് ജീസസ് കത്തീഡ്രലിൽ പ്രഖ്യാപിക്കും. ഡയറക്ടർ ഫാ. ജെ. ജോൺ ബ്രിട്ടോ, മെഡിക്കൽ സൂപ്രണ്ട്​ ഡോ. ജി. മോഹൻ എന്നിവർ വാർത്തസമ്മേളനത്തിൽ പ​ങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story