Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Aug 2022 12:06 AM IST Updated On
date_range 17 Aug 2022 12:06 AM ISTഅച്യുതമേനോൻ കേരളത്തിന്‍റെ നെഹ്റു - കെ. പ്രകാശ്ബാബു
text_fieldsbookmark_border
കൊല്ലം: ഇന്ത്യക്ക് ജവഹർലാൽ നെഹ്റു എന്ന പോലെയാണ് കേരളത്തിന് സി. അച്യുതമേനോനെന്ന് സി.പി.ഐ സംസ്ഥാന അസി. സെക്രട്ടറി കെ. പ്രകാശ് ബാബു. സി. അച്യുതമേനോൻ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ലോകം മുഴുവൻ ചർച്ച ചെയ്യുന്ന സമഗ്ര വികസന പ്രവർത്തനം നടത്തിയ മുഖ്യമന്ത്രിയാണ് അച്യുതമേനോൻ. കേരളത്തിന്‍റെ വികസനത്തിൽ നിർണായക പങ്ക് വഹിച്ച അദ്ദേഹത്തെ മനഃപൂർവം അവഗണിക്കാൻ പലരും ശ്രമിക്കുന്നു. മേയിൽ നടന്ന ശാസ്ത്ര സാങ്കേതിക വകുപ്പിന്‍റെ സുവർണ ജൂബിലി ആഘോഷവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ ബ്രോഷറിലും അനുബന്ധ പരിപാടിയിലും അച്യുതമേനോന്‍റെ പേര് പരാമർശിക്കാതിരിക്കാൻ മനഃപൂർവം ശ്രമമുണ്ടായി. എത്ര മറച്ചാലും കേരളത്തെ ഇന്നത്തെ നിലയിൽ മാറ്റിയെടുക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് വിസ്മരിക്കാൻ കഴിയില്ല. ജനങ്ങൾക്കുവേണ്ടി നിലകൊണ്ട ഇങ്ങനെയൊരു ഭരണാധികാരി ഉണ്ടായിരുന്നെന്ന് ഇന്നത്തെ തലമുറക്ക് ചിന്തിക്കാൻപോലും കഴിയില്ല. അദ്ദേഹത്തെ അവഗണിക്കുന്നവർക്ക് മുന്നിലേക്കാണ് 'സി. അച്യുതമേനോൻ കേരളത്തിന്‍റെ വികസന ശിൽപി' എന്ന പുസ്തകം രചിച്ചതെന്നും പ്രകാശ് ബാബു പറഞ്ഞു. മുൻ ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ് അച്യുതമേനോന്‍റെ മകൻ ഡോ. വി. രാമൻകുട്ടിക്ക് പുസ്തകം നൽകി പ്രകാശനം ചെയ്തു. സി.പി.ഐ ജില്ല സെക്രട്ടറി മുല്ലക്കര രത്നാകരൻ അധ്യക്ഷതവഹിച്ചു. ടി.കെ. വിനോദൻ പുസ്തകം പരിചയപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story