Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Aug 2022 12:18 AM IST Updated On
date_range 14 Aug 2022 12:18 AM ISTആവേശത്തോടെ മുഖ്യമന്ത്രിക്ക് സ്വാഗതമോതി തീരം
text_fieldsbookmark_border
കൊല്ലം: 'നമ്മൾ തമ്മിൽ ഒരു പ്രശ്നങ്ങളുമില്ല. എന്തെങ്കിലും പ്രശ്നമുണ്ടെന്ന് തോന്നിയാൽ നമുക്ക് കൂട്ടായിരിക്കാം, ചർച്ച ചെയ്യാം, പരിഹാരം കാണാം'. മുഖ്യമന്ത്രിയുടെ വാക്കുകൾക്ക് നിറഞ്ഞ കരഘോഷമായിരുന്നു തങ്കശ്ശേരി കടപ്പുറം നിറഞ്ഞൊഴുകിയ സദസ്സിന്‍റെ മറുപടി. മത്സ്യത്തൊഴിലാളി ഫെഡറേഷന്‍റെ മത്സ്യത്തൊഴിലാളി സംഗമത്തിനായി തങ്കശ്ശേരി ബസ് സ്റ്റാൻഡിൽ ഒരുക്കിയ വേദി മണിക്കൂറുകൾക്ക് മുമ്പ് തന്നെ നിറഞ്ഞുകവിഞ്ഞിരുന്നു. മത്സ്യമേഖലക്കായി സർക്കാർ ചെയ്ത പ്രവർത്തനങ്ങൾ എണ്ണിപ്പറഞ്ഞും കേന്ദ്രസർക്കാറിനെയും കോൺഗ്രസിനെയും ഇടക്കിടക്ക് കുത്തിയുമുള്ള പിണറായി വിജയന്‍റെ പ്രസംഗത്തിന് ഇടക്കിടക്ക് കൈയടികൾ നൽകിയാണ് മത്സ്യത്തൊഴിലാളി സമൂഹം സ്വീകരിച്ചത്. 4.55ന് മുഖ്യമന്ത്രി വേദിയിലെത്തിയപ്പോഴേക്കും മുദ്രാവാക്യം വിളികളുമായി ആവേശക്കാഴ്ചയായി തീരം. 40 മിനിറ്റ് നീണ്ട ഉദ്ഘാടകപ്രസംഗത്തിലുടനീളം എൽ.ഡി.എഫ് സർക്കാർ മത്സ്യത്തൊഴിലാളികളെ ചേർത്തുനിർത്തുന്നതിനെ കുറിച്ചാണ് മുഖ്യമന്ത്രി സംസാരിച്ചത്. ഇടക്ക് പെയ്ത ചാറ്റൽ മഴക്കും സദസ്സിന്‍റെ ആവേശം തണുപ്പിക്കാനായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story