Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Aug 2022 12:13 AM IST Updated On
date_range 14 Aug 2022 12:13 AM ISTപ്ലാസ്റ്റിക് മാലിന്യം കത്തിക്കുന്നു
text_fieldsbookmark_border
കൊട്ടാരക്കര: പുലമൺ മഹാത്മ റോഡിൽ ആക്രി സാധനങ്ങൾ കൂട്ടിയിട്ടിരിക്കുന്നിടത്ത് പ്ലാസ്റ്റിക് മാലിന്യം കത്തിക്കുന്നത് വ്യാപാരികളെ ബുദ്ധിമുട്ടിലാക്കുന്നു. ഉപയോഗശൂന്യമായ ഫ്രിഡ്ജ് ഉൾപ്പെടെയുള്ള ആക്രി പ്ലാസ്റ്റിക് വസ്തുക്കൾ വൈകുന്നേരങ്ങളിൽ കൂട്ടിയിട്ട് കത്തിക്കുന്നത് പതിവാണെന്നാണ് പരാതി. കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയുടെ പിറകിലായിട്ട് ഇത്തരത്തിൽ പ്ലാസ്റ്റിക് മാലിന്യം കത്തിക്കുന്നതിനാൽ പ്രദേശവാസികൾക്കും രോഗിക്കും ബുദ്ധിമുട്ടായിരിക്കുകയാണ്. വ്യാപാരികൾ നിരവധിതവണ ഇത്തരത്തിൽ പ്ലാസ്റ്റിക് കത്തിക്കുന്നവരെ നേരിൽകണ്ട് വിവരങ്ങൾ അറിയിച്ചുവെങ്കിലും തുടരുകയായിരുന്നു. ലൈസൻസ് മേളകൾ നടത്തണം (ചിത്രം) കൊട്ടാരക്കര: കേരള സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷൻ കൊട്ടാരക്കര താലൂക്ക് സമ്മേളനം ജില്ല സെക്രട്ടറി ഹുസൈൻ ഉദ്ഘാടനം ചെയ്തു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ എല്ലാമാസവും ലൈസൻസ് മേളകൾ നടത്തണമെന്ന് യോഗം ആവശ്യപ്പെട്ടു. താലൂക്ക് പ്രസിഡന്‍റ് കുളക്കട രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. ഭാരവാഹികൾ: കുളക്കട രാജേന്ദ്രൻ (പ്രസി.), ജി. രവീന്ദ്രൻപിള്ള (സെക്ര.), രാധാകൃഷ്ണപിള്ള (ട്രഷ.), വേണുഗോപാൽ ഉണ്ണിത്താൻ (വൈ.പ്രസി.), ഗോപുകുമാർ (ജോ.സെക്ര.).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story