Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപ്രതിഷേധ മാർച്ച്​

പ്രതിഷേധ മാർച്ച്​

text_fields
bookmark_border
ഓയൂർ: കോവിഡ് കാലത്ത് നിർത്തി​െവച്ച കിടത്തിച്ചികിത്സ പുനരാരംഭിക്കുക, ആംബുലൻസ്​ സർവിസ്​ തുടങ്ങുക, അത്യാഹിത വിഭാഗം 24 മണിക്കൂറും പ്രവർത്തിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് യൂത്ത് കോൺഗ്രസ്​ കരീപ്ര മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നെടുമൺകാവ് സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി പി. ഹരികുമാർ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്​ കരീപ്ര മണ്ഡലം പ്രസിഡന്‍റ്​ നിഷാദ് അസീസ്​ അധ്യക്ഷത വഹിച്ചു. കോൺഗ്രസ്​ കരീപ്ര മണ്ഡലം പ്രസിഡന്‍റ്​ ബിനു കടയ്ക്കോട്, ഗ്രാമ പഞ്ചായത്തംഗം ടി. തിലകൻ, രതീഷ് നെടുമൺകാവ് എന്നിവർ സംസാരിച്ചു. സ്വാതന്ത്ര്യ ദിനാഘോഷം കൊട്ടാരക്കര: സ്വാതന്ത്ര്യ ദിനാഘോഷ ഭാഗമായി കൊട്ടാരക്കര നഗരസഭയുടെ നേതൃത്വത്തിൽ റാലി നടത്തും. 15ന് രാവിലെ 8.30ന് കൊട്ടാരക്കര താലൂക്ക് അങ്കണത്തിൽ മന്ത്രി കെ.എൻ. ബാലഗോപാൽ ദേശീയപതാക ഉയർത്തും. സ്വാതന്ത്ര്യദിനറാലി ഒമ്പതിന് കച്ചേരിമുക്കിൽ മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. കൊട്ടാരക്കര നഗരസഭക്കുമുന്നിൽ സമാപിക്കുമെന്ന് നഗരസഭാധ്യക്ഷൻ എ. ഷാജു അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story