Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_right'രാജ്യസ്നേഹ'ത്തിന്‍റെ...

'രാജ്യസ്നേഹ'ത്തിന്‍റെ ആദ്യ പ്രദർശനം

text_fields
bookmark_border
കൊല്ലം: രാജ്യം സ്വാതന്ത്ര്യം നേടിയതിന്‍റെ ചരിത്രം വിദ്യാർഥികളിലേക്ക് ലളിതമായി സന്നിവേശിപ്പിക്കുന്ന ഹ്രസ്വചിത്രമായ കെ.ഡി.എഫ്​ പ്രസിഡന്‍റും കരകൗശല വികസന കോർപറേഷൻ ചെയർമാനുമായ പി. രാമഭദ്രൻ ഉദ്ഘാടനം ചെയ്തു. കൊല്ലം കോർപറേഷനിലെ ശുചീകരണ തൊഴിലാളിയായ മാണിക്യനാണ് ചിത്രത്തിന്‍റെ കഥയും തിരക്കഥയും സംവിധാനവും നിർവഹിച്ചത്. കൊല്ലം പ്രസ്​ക്ലബിൽ നടന്ന പ്രദർശന ഉദ്ഘാടനത്തിൽ സിനിമയിലെ നവാഗതരായ അഭിനേതാക്കളെല്ലാം പങ്കെടുത്തു. സാമൂഹിക വിദ്യാഭ്യാസത്തിലൂടെയാണ്​ മാണിക്യൻ തന്‍റെ ചലച്ചിത്രങ്ങൾക്ക് രൂപകൽപന നടത്തുന്നത്. ജോലി കഴിഞ്ഞുള്ള സമയങ്ങളിൽ നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ തണൽ മരങ്ങൾ വെച്ചുപിടിപ്പിച്ച് പച്ചപ്പിന്‍റെ സംസ്കാരവും നഗരത്തിന് പകരാനും മാണിക്യന് കഴിഞ്ഞിട്ടുണ്ട്. നാഷനൽ ലോക്​ അദാലത്​: 200ൽപരം കേസുകൾ ഒത്തുതീർപ്പായി കൊല്ലം: നാഷനൽ ലോക്​ അദാലത്തിന്‍റെ ഭാഗമായി കൊല്ലത്ത് നടന്ന ലോക്​ അദാലത്തിൽ 200ൽപരം വാഹന അപകട കേസുകൾ ഒത്തുതീർപ്പായി. ജില്ല ജഡ്ജി എം.ബി. സ്​നേഹലത, അഡീഷനൽ ജില്ല ജഡ്ജി എം.പി. മായാദേവി, മീഡിയേറ്റർ അഡ്വ. വേണു ജെ. പിള്ള, അഡ്വ. ദിലീപ്കുമാർ എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story