Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Aug 2022 12:08 AM IST Updated On
date_range 14 Aug 2022 12:08 AM ISTസ്വാമി ശാശ്വതികാനന്ദക്ക് സമാധിമണ്ഡപം പണിയണം
text_fieldsbookmark_border
തിരുവനന്തപുരം: സ്വാമി ശാശ്വതികാനന്ദയുടെ ശിവഗിരിയിലെ സമാധിസ്ഥാനത്ത് സമാധിമണ്ഡപം പണികഴിപ്പിക്കാത്തതിൽ സ്വാമി ശാശ്വതികാനന്ദ ഫൗണ്ടേഷൻ പ്രതിഷേധിച്ചു. ശാശ്വതികാനന്ദ സ്വാമിയുടെയും ശ്രീനാരായണ തീർഥർസ്വാമിയുടെയും സമാധി മണ്ഡപങ്ങൾ പണിയാനുള്ള തീരുമാനം ധർമസംഘം ട്രസ്റ്റ് ബോർഡ് കൈക്കൊള്ളണമെന്ന് ഫൗണ്ടേഷൻ ബോർഡ് യോഗം ആവശ്യപ്പെട്ടു. ചെയർമാൻ എസ്. സുവർണകുമാർ അധ്യക്ഷതവഹിച്ചു. ഡെപ്യൂട്ടി ജനറൽ സെക്രട്ടറി പ്രബോധ് എസ്. കണ്ടച്ചിറ, ട്രഷറർ കെ. രാമചന്ദ്രൻ, സ്വാമി സുകാകാശ സരസ്വതി, കെ. ഹർഷകുമാർ, മുനിയറ രവി, തലശ്ശേരി സുധാകർജി, പി.എസ്. അമൽരാജ്, പി.ജി. ശിവബാബു, സുരേഷ് അശോകൻ, ഡി. കൃഷ്ണമൂർത്തി, മണക്കാട് രാജേന്ദ്രൻ, അനിൽ പടിക്കൽ, മുരളീധരൻ ശാന്തി, ലീലാരവി, ഷാജിലാൽ കരുനാഗപ്പള്ളി, ക്ലാവറ സോമൻ, ബാബുമോഹൻ, പ്ലാവിള ജയറാം, അഞ്ചൽ ശിവനാന്ദൻ എന്നിവർ സംസാരിച്ചു. കെ.ടി. ജലീലിനെ നിയന്ത്രിക്കണം കൊല്ലം: കശ്മീരിനെ സംബന്ധിച്ച ഇന്ത്യയുടെ നിലപാടിന് വിരുദ്ധമായി പൊതുപ്രസ്താവന നടത്തിയ കെ.ടി. ജലീലിനെ പരസ്യമായി ശാസിക്കാനും നിയന്ത്രിക്കാനും സി.പി.എം തയാറാകണമെന്ന് ഫോർവോഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി. ദേവരാജന്‍. പാക് അധിനിവേശ കശ്മീരിനെ ആസാദ് കശ്മീർ (സ്വതന്ത്ര കശ്മീർ) എന്നും ഇന്ത്യന്‍ യൂനിയന്‍റെ ഭാഗമായ ജമ്മുകശ്മീർ സംസ്ഥാനത്തെ ഇന്ത്യന്‍ അധീന കശ്മീരെന്നും കെ.ടി. ജലീല്‍ വിശേഷിപ്പിച്ചത് ഗുരുതര രാജ്യദ്രോഹക്കുറ്റമാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story