Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Aug 2022 12:08 AM IST Updated On
date_range 14 Aug 2022 12:08 AM ISTസ്വാതന്ത്ര്യസമര രക്തസാക്ഷികളെ അനുസ്മരിച്ചു
text_fieldsbookmark_border
(ചിത്രം) കൊല്ലം: ഓൾ ഇന്ത്യ ലോയേഴ്സ് യൂനിയന്‍റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യസമര രക്തസാക്ഷികളെ സ്മരിക്കുകയും സ്വാതന്ത്ര്യസമര പോരാളികളെ ആദരിക്കുകയും ചെയ്തു. ജില്ല സെക്രട്ടറി അഡ്വ. കെ.പി. സജിനാഥ് ഉദ്ഘാടനം ചെയ്തു. സ്വാതന്ത്ര്യസമര സേനാനികളായ കെ.വി. കരുണാകരൻ, ഖദർഗോപി എന്നറിയപ്പെടുന്ന ജി. ഗോപിനാഥൻ നായർ, അഴകത്ത് ഓമനക്കുട്ടക്കുറുപ്പ് എന്നിവർക്കുവേണ്ടി കുടുംബാംഗങ്ങൾ ഉപഹാരങ്ങൾ ബാർ കൗൺസിലംഗം ഇ. ഷാനവാസ്ഖാനിൽനിന്ന് ഏറ്റുവാങ്ങി. അഡ്വ. ആർ. സരിത അധ്യക്ഷത വഹിച്ചു. ഓച്ചിറ അനിൽകുമാർ, വി. വിനോദ്, ജി. വിജയകുമാർ, സന്തോഷ്കുമാർ, കൊട്ടിയം രവീന്ദ്രൻ, എസ്.ഡി. ഉണ്ണികൃഷ്ണൻ, നാടകനടൻ രവിവർമ എന്നിവർ സംസാരിച്ചു. പ്രകാശനം കൊല്ലം: ശാരദ ചൂളൂരിന്‍റെ സമ്പൂര്‍ണ കഥകളുടെ സമാഹാരം 'ശാരദം' എൻ.കെ. പ്രേമചന്ദ്രന്‍ എം.പി പ്രകാശനം ചെയ്തു. പ്രസ്‌ക്ലബ് ഹാളില്‍ നടന്ന ചടങ്ങിൽ ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു അധ്യക്ഷത വഹിച്ചു. കെ. ഭാസ്കരന്‍, പ്രഫ. എസ്. സുലഭ, ബിന്ദുകൃഷ്ണ, വെച്ചൂച്ചിറ മധു, ആനേപ്പില്‍ സുജിത്, ശാരദ ചൂളൂര്‍ എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story