Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Aug 2022 12:06 AM IST Updated On
date_range 14 Aug 2022 12:06 AM ISTതീരദേശ ഹൈവേ കല്ലിടീൽ തടഞ്ഞു
text_fieldsbookmark_border
ഓച്ചിറ: ആലപ്പാട് പഞ്ചായത്തിൽ കൂടി കടന്നുപോകുന്ന തീരദേശ ഹൈവേയുടെ കല്ലിടീൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിന്‍റെ നേതൃത്വത്തിൽ തടഞ്ഞു. തീരദേശ ഹൈവേ ഡി.പി.ആറോ ഭൂമിയുടെ ന്യായമായ വിലയോ പ്രഖ്യാപിക്കാതെ, പഞ്ചായത്തിനെ പോലും അറിയിക്കാതെ കല്ലിടുന്നു എന്നാരോപിച്ചാണ് പ്രതിഷേധം. പഞ്ചായത്ത് പ്രസിഡൻറിന്‍റെ നേതൃത്വത്തിൽ ജനപ്രതിനിധികളും നാട്ടുകാരും ചേർന്നാണ് കല്ലിടീൽ തടഞ്ഞത്. വിശദമായ ഡി.പി.ആർ വന്നതിന് ശേഷം മാത്രമേ കല്ലിടാൻ അനുവദിക്കൂ എന്നാണ് പ്രതിഷേധക്കാരുടെ നിലപാട്. അതുവരെ കല്ലിടീൽ നിർത്തിവെക്കാൻ തീരുമാനിച്ചു. തീരദേശ ഹൈവേ കടന്നുപോകുന്ന ഇരുവശങ്ങളിൽ ഉള്ള ജനങ്ങളുടെയും രാഷ്ട്രീയ പാർട്ടികളുടെയും സമുദായ സംഘടനകളുടെയും യോഗം പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ 16ന് ആലപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്ര ഓഡിറ്റോറിയത്തിൽ വിളിച്ചുചേർത്തിട്ടുെണ്ടന്ന് പ്രസിഡന്‍റ് യു. ഉല്ലാസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
