Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Aug 2022 12:06 AM IST Updated On
date_range 14 Aug 2022 12:06 AM ISTകർഷക പ്രതിഷേധ ധർണ
text_fieldsbookmark_border
കരുനാഗപ്പള്ളി: കേന്ദ്ര-സംസ്ഥാന സർക്കാർ നടത്തുന്ന കർഷ വഞ്ചനക്കെതിരെ കർഷക കോൺഗ്രസ് ചൊവ്വാഴ്ച വൈകീട്ട് നാലിന് കരുനാഗപ്പള്ളി ടൗണിൽ പ്രതിഷേധ ധർണ നടത്തും. കർഷകക്ഷേമനിധി ബോർഡ് പ്രവർത്തനം കാര്യക്ഷമമാക്കുക, കർഷപെൻഷൻ 10000 രൂപയാക്കി ഉയർത്തുക, കർഷക കടാശ്വാസ കമീഷൻ അനുവദിച്ച ആനുകൂല്യങ്ങൾ ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ. നേതൃയോഗം സംസ്ഥാന ജനറൽ സെക്രട്ടറി മാരാരിത്തോട്ടം ജനാർദനൻപിള്ള ഉദ്ഘാടനം ചെയ്തു. സംസ്ഥാന മീഡിയ കൺവീനർ മുനമ്പത്ത് ഷിഹാബ് മുഖ്യപ്രഭാഷണം നടത്തി. നിയോജക മണ്ഡലം പ്രസിഡന്റ് എൻ. സുഭാഷ് ബോസ് അദ്ധ്യക്ഷത വഹിച്ചു. ജില്ല ഭാരവാഹികളായ കയ്യാലത്തറ ഹരിദാസ്, കുന്നേൽ രാജേന്ദ്രൻ, മണ്ഡലം ഭാരവാഹികളായ ഡി. വിജയൻ, വി.കെ. രാജേന്ദ്രൻ, സതീശൻ, കുറ്റിയിൽ ഇബ്രാഹിംകുട്ടി, സലിം കുമാർ, കാർത്തികേയൻ, ഗോപാലകൃഷ്ണൻ ദേവകി എന്നിവർ സംസാരിച്ചു. ചിത്രം കർഷക കോൺഗ്രസ് നിയോജകമണ്ഡലം നേതൃയോഗം സംസ്ഥാന ജന.സെക്രട്ടറി മാരാരിത്തോട്ടം ജനാർദനൻ പിള്ള ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
