Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Aug 2022 12:23 AM IST Updated On
date_range 13 Aug 2022 12:23 AM ISTകോണ്‍ക്രീറ്റ് മിക്സിങ് വാഹനം മറിഞ്ഞ് വീട് തകര്‍ന്നു
text_fieldsbookmark_border
വീടിന്‍റെ ഹാള്‍ ഭാഗം പൂർണമായി തകർന്നു കുന്നിക്കോട്: കോണ്‍ക്രീറ്റ് മിക്സുമായി വന്ന വാഹനം മറിഞ്ഞ് വീട് തകര്‍ന്നു. മൈലം-കുരാ പാതയില്‍ വായനശാല ജങ്ഷനില്‍ അംഗന്‍വാടിക്ക് സമീപമായിരുന്നു അപകടം. കുര അഖില്‍ ഭവനില്‍ രാമചന്ദ്രന്‍ പിള്ളയുടെ വീടാണ് തകര്‍ന്നത്. വീടിന്‍റെ ഹാള്‍ ഭാഗം പൂർണമായി തകർന്നു. വീട്ടിലുണ്ടായിരുന്ന രാമചന്ദ്രന്‍ നായരുടെ ഭാര്യ ഗിരിജ വലിയശബ്ദം കേട്ട് അടുത്തമുറിയിലേക്ക് ഓടി മാറിയതിനാല്‍ പരിക്കേല്‍ക്കാതെ അദ്ഭുതകരമായി രക്ഷപ്പെട്ടു. അടൂരില്‍നിന്നും കുന്നിക്കോട് ഭാഗത്തേക്ക് കോണ്‍ക്രീറ്റുമായി പോയ അഞ്ചല്‍ സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് അപകടത്തിൽപെട്ട വാഹനം. കയറ്റം കയറുന്നതിനിടെ നിയന്ത്രണംവിട്ട് ഒരുവശത്തേക്ക് മറിയുകയായിരുന്നു. വാഹനത്തിന്റെ ടയര്‍ ഉപയോഗിക്കാന്‍ കഴിയാത്തവിധം നശിച്ചതാണ് അപകടകാരണമെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ഡ്രൈവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കുന്നിക്കോട് പൊലീസും പത്തനാപുരം ഫയര്‍ഫോഴ്സും സ്ഥലത്തെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story