Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Aug 2022 12:18 AM IST Updated On
date_range 13 Aug 2022 12:18 AM ISTഎൻ.എസ്.എസ് ക്യാമ്പ്
text_fieldsbookmark_border
പുനലൂർ: എൻ.എസ്.എസ് സഹവാസ ക്യാമ്പ് പുനലൂർ ഗവ. എച്ച്.എസ്.എസിൽ വിളംബര ജാഥയോടെ ആരംഭിച്ചു. നഗരസഭ ചെയർപേഴ്സൺ നിമ്മി എബ്രഹാം ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ കെ. അനസ് ബാബു, ജെ. കനകമ്മ, വൈസ് പ്രിൻസിപ്പൽ ശശിധരൻപിള്ള, ജി. ബൈജു, കെ.എ. നിഷി, ജാനസ് എന്നിവർ സംസാരിച്ചു. സ്കൂളിലും വീടുകളിലും തെങ്ങിൻ തൈകൾ വെച്ചുപിടിപ്പിക്കുന്ന കൽപകം പരിപാടി, മൂവായിരത്തിലേറെ ദേശീയ പതാകകൾ നിർമിച്ച് വിതരണം ചെയ്യുന്ന ഹർ ഘർ തിരംഗ, സ്വാതന്ത്ര്യസമര ചരിത്രം ആലേഖനം ചെയ്യുന്ന ഫ്രീഡം വാൾ, സ്വച്ഛത പക്ക്വാഡ്, കർഷക ദിനാഘോഷമായ കാർഷിക പെരുമ, സ്നേഹ സാമീപ്യം തുടങ്ങിയ പരിപാടികളാണ് ഒരാഴ്ചത്തെ ക്യാമ്പിൽ നടത്തുന്നതെന്ന് പ്രിൻസിപ്പൽ കെ. അനസ് ബാബു, പ്രോഗ്രാം ഓഫിസർ എസ്. ജാനസ് എന്നിവർ പറഞ്ഞു. Ke pnlr മഴ കുറഞ്ഞു; തെന്മല ഡാം ഷട്ടറുകൾ താഴ്ത്തി പുനലൂർ: കഴിഞ്ഞ ദിവസങ്ങളിലായി കിഴക്കൻ മേഖലയിൽ മഴ ദുർബലമായതോടെ തെന്മല ഡാം ഷട്ടറുകൾ താഴ്ത്തി. മൂന്നു ഷട്ടറുകളും കഴിഞ്ഞ ആഴ്ച ഒരുമീറ്റർ ഉയർത്തിയിരുന്നത് ഇപ്പോൾ 60 സെ.മീറ്ററായി കുറച്ചു. 115.82 മീറ്റർ സംഭരണശേഷിയുള്ള ഡാമിൽ വെള്ളിയാഴ്ച 108.58 മീറ്റർ വെള്ളമുണ്ട്. ഇത് 107 മീറ്ററിൽ എത്തിക്കുന്നതുവരെ വെള്ളം തുറന്നുവിടും. കൂടാതെ വൈദ്യുതി ഉൽപാദനവും നടക്കുന്നുണ്ട്. മഴയുടെ തോത് അനുസരിച്ച് അടുത്ത ദിവസങ്ങളിൽ ഷട്ടറുകൾ കൂടുതൽ താഴ്ത്തുമെന്ന് കെ.ഐ.പി അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story