Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Aug 2022 12:18 AM IST Updated On
date_range 13 Aug 2022 12:18 AM ISTആയിരവില്ലിപ്പാറ ഖനനം; മനുഷ്യച്ചങ്ങല ഇന്ന്
text_fieldsbookmark_border
ഓയൂർ: ആയിരവില്ലിപ്പാറ സംരക്ഷണ സമരസമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന സത്യഗ്രഹ സമരത്തിന്‍റെ 60ാം ദിവസം റോഡുവിള മുതൽ ഇലവിൻമൂട് വരെ അയ്യായിരത്തോളം പേരെ പങ്കെടുപ്പിച്ച് നടത്തുന്ന മനുഷ്യച്ചങ്ങല ശനിയാഴ്ച നടക്കും. വൈകീട്ട് 4.30ന് പൊതുസമ്മേളനം ജി.എസ്. ജയലാൽ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഇളമാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വാളിയോട് ജേക്കബ് അധ്യക്ഷതവഹിക്കും. എം.സി റോഡിലെ അപകട പരമ്പര; ബോധവത്കരണ ക്ലാസ് നടത്തി കൊട്ടാരക്കര: എം.സി റോഡിൽ വർധിച്ചുവരുന്ന റോഡ് അപകടങ്ങൾക്ക് തടയിടുന്നതിന്‍റെ ഭാഗമായി പൊലീസ്, നാറ്റ്പാക്, കെ.എസ്.ടി.പി നേതൃത്വത്തിൽ ഡ്രൈവർമാർക്ക് കുളക്കട പാലം ജങ്ഷനിൽ ബോധവത്കരണ ക്ലാസ് നടത്തി. പുത്തൂർ ഇൻസ്പെക്ടർ ജി. സുഭാഷ് കുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം സന്ധ്യ എസ്. നായർ അധ്യക്ഷതവഹിച്ചു. നാറ്റ് പാക് സീനിയർ സയന്‍റിസ്റ്റ് ബി. സുബിൻ ക്ലാസ് നയിച്ചു. ജനമൈത്രി ബീറ്റ് ഓഫിസർ ആർ. രാജീവൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർ ഡാനിയേൽ എന്നിവർ നേതൃത്വം നൽകി. നാൽക്കവലയിലെ കുരിശ്ശടിയിലെ കാണിക്കവഞ്ചിയിൽ മോഷണശ്രമം ഓയൂർ: കൊട്ടറ നാൽക്കവല സെന്‍റ് അമാദേവൂസ് മലങ്കര കത്തോലിക്ക പള്ളിയിലെ കാണിക്കവഞ്ചി കുത്തിത്തുറക്കാൻ ശ്രമം. കുരിശ്ശടിക്കകത്ത് സ്ഥാപിച്ച വഞ്ചിയിലെ പൂട്ടുകളാണ് തകർത്തത്. കഴിഞ്ഞദിവസം രാത്രിയിലായിരുന്നു സംഭവം. കാണിക്കവഞ്ചിക്ക് മൂന്ന് പൂട്ടുകളാണുള്ളത്. ഇതിൽ ആദ്യത്തെ രണ്ട് പൂട്ടുകൾ തകർത്തു. മൂന്നാമത്തെ പൂട്ട് പൊളിക്കാൻ കഴിയാത്തതിനാൽ മോഷണശ്രമം ഉപേക്ഷിക്കുകയായിരുന്നു. പൂയപ്പള്ളി, കണ്ണനല്ലൂർ സ്റ്റേഷനുകളിൽനിന്ന് പൊലീസ് സ്ഥലത്തെത്തി തെളിവ് ശേഖരിച്ചു. പൂയപ്പള്ളി പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story