Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Aug 2022 12:13 AM IST Updated On
date_range 13 Aug 2022 12:13 AM ISTകോലിഞ്ചിമല ക്വാറിയിലേക്ക് സംയുക്ത സമരസമിതി മാര്‍ച്ച്
text_fieldsbookmark_border
കുന്നിക്കോട്: ഹൈകോടതി ഉത്തരവ് മറികടന്ന് ഖനനം നടത്തിയ നടത്തി. കുറ്റിക്കോണം ജങ്ഷനില്‍നിന്ന് ആരംഭിച്ച് കോലിഞ്ചിമലയില്‍ സമാപിച്ചു. ഖനനപ്രവര്‍ത്തനങ്ങള്‍ സമരസമിതി അംഗങ്ങള്‍ തടഞ്ഞു. തുടര്‍ന്ന് വിളക്കുടി ഗ്രാമപഞ്ചായത്ത് ഓഫിസിലെത്തി സെക്രട്ടറിയെ ഉപരോധിച്ചു. കോടതി വിധി പരിഗണിക്കാതെ സെക്രട്ടറി പാറഖനനത്തിന് പിന്തുണ നല്‍കുന്നുവെന്ന് കഴിഞ്ഞദിവസം വിജിലന്‍സിന് പരാതി നല്‍കിയിരുന്നു. സമരസമിതി അംഗങ്ങളും പൊലീസും പഞ്ചായത്ത് ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയില്‍ പാറഖനനം നിര്‍ത്തിവെക്കാന്‍ നോട്ടീസ് നല്‍കാന്‍ പഞ്ചായത്ത് തീരുമാനിച്ചു. സമരസമിതി കുന്നിക്കോട് പൊലീസില്‍ അനധികൃത ഖനനത്തിനെതിരെ പരാതി നല്‍കിയിട്ടുണ്ട്. മൂന്ന് മണിക്കൂറിലധികം സെക്രട്ടറിയെ അംഗങ്ങള്‍ ഉപരോധിച്ചു. കഴിഞ്ഞ മേയ് 26ന് കോലിഞ്ചിമലയിലെ നിർമാണപ്രവർത്തനങ്ങളും അനുബന്ധ പ്രവർത്തനങ്ങളും പൂർണമായും നിർത്തിവെക്കണമെന്ന് ഹൈകോടതി ഉത്തരവിറക്കിയിരുന്നു. എന്നാൽ, ഈ ഉത്തരവിനെ എല്ലാം മറികടന്ന് നിലവിൽ ഖനനം നടക്കുന്നുണ്ട്. ക്വാറിയുടെ ലൈസന്‍സ് മേയ് അഞ്ചിന് വിളക്കുടി ഗ്രാമപഞ്ചായത്ത് റദ്ദ് ചെയ്തതാണ്. തുടര്‍ന്നും ക്വാറി ഉടമ പാറപൊട്ടിക്കല്‍ തുടരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story