Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Aug 2022 12:13 AM IST Updated On
date_range 13 Aug 2022 12:13 AM ISTകവാടവും സെക്യൂരിറ്റി കാബിനും ഉദ്ഘാടനം
text_fieldsbookmark_border
ശാസ്താംകോട്ട: മൈനാഗപ്പള്ളി കടപ്പ ഗവ.എൽ.വി.എച്ച്.എസിൽ നിർമിച്ച പ്രവേശന കവാടത്തിന്‍റെയും സെക്യൂരിറ്റി കാബിന്‍റെയും ഉദ്ഘാടനം ജില്ല പഞ്ചായത്ത് ക്ഷേമസമിതി അധ്യക്ഷൻ അനിൽ എസ്. കല്ലേലിഭാഗം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.എം. സെയ്ദ് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് വിദ്യാഭ്യാസസമിതി അധ്യക്ഷൻ പി.കെ. ഗോപൻ, ശാസ്താംകോട്ട ബ്ലോക്ക് പ്രസിഡന്‍റ് അൻസാർ ഷാഫി, ബ്ലോക്ക് പഞ്ചായത്തംഗം രാജി രാമചന്ദ്രൻ, ഗ്രാമപഞ്ചായത്ത് അംഗം ബിന്ദു മോഹൻ, പി.ടി.എ പ്രസിഡന്‍റ് പി.എസ്. സാനു, സ്റ്റാഫ് സെക്രട്ടറി ജോസ്കുട്ടി, ഹെഡ്മാസ്റ്റർ എ. അൻസാർ എന്നിവർ സംസാരിച്ചു. ജില്ല പഞ്ചായത്ത് പതിമൂന്ന് ലക്ഷം രൂപ ചെലവഴിച്ചാണ് കവാടവും സെക്യൂരിറ്റി കാബിനും നിർമിച്ചത്. സ്വാതന്ത്ര്യ സ്നേഹസാഹോദര്യ ജ്വാല ശാസ്താംകോട്ട: ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം കൊല്ലം മെത്രാസനത്തിന്‍റെ നേതൃത്വത്തിൽ 15ന് സ്വാതന്ത്ര്യദിന സ്നേഹസാഹോദര്യ ജ്വാല നടത്തും. ഉച്ചക്ക് രണ്ടിന് സത്ബോധന റാലി ശൂരനാട് സെന്‍റ് തോമസ് ഓർത്തഡോക്സ് ദേവാലയത്തിൽ നിന്നാരംഭിക്കും. പോരുവഴി മോർ ബസേലിയോസ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ സമ്മേളനം മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. സഖറിയാ മാർ അന്തോണിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും. ദേശസ്നേഹി പത്രിക സമർപ്പണം കൊടിക്കുന്നിൽ സുരേഷ് എം.പിയും സ്നേഹ സാഹോദര്യജ്വാല തെളിക്കൽ കോവൂർ കുഞ്ഞുമോൻ എം.എൽ.എയും നിർവഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story