Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Aug 2022 12:11 AM IST Updated On
date_range 13 Aug 2022 12:11 AM ISTജൽജീവൻ പദ്ധതി കരാറുകാർക്കെതിരെ യു.ഡി.എഫ് നിയമനടപടിക്ക്
text_fieldsbookmark_border
അഞ്ചൽ: ഇടമുളയ്ക്കൽ ഗ്രാമപഞ്ചായത്തിലെ ജൽ ജീവൻ പദ്ധതി നടത്തിപ്പിന് കരാറെടുത്തിരിക്കുന്നവർക്കെതിരെ പഞ്ചായത്തിലെ യു.ഡി.എഫ് അംഗങ്ങൾ നിയമനടപടിക്ക്. 21.46 കോടി രൂപയുടെ പദ്ധതിയാണ്. 8895 വീടുകളിൽ കുടിവെള്ള കണക്ഷൻ നൽകുന്നതിന് വേണ്ടി 18 മാസമാണ് അനുവദിച്ചത്. അടുത്തവർഷം ജൂൺ 30ന് കരാറിന്‍റെ കാലാവധി അവസാനിക്കും. എന്നാൽ, പണി തുടങ്ങി ഏഴ് മാസം പിന്നിട്ടിട്ടും ഒരു വീടിന് പോലും വെള്ളമെത്തിക്കാൻ കഴിഞ്ഞിട്ടില്ല. ജല ജീവൻ പദ്ധതി നടത്തിപ്പിലെ മെല്ലെപ്പോക്ക് തുടരുന്നതിനാൽ കരാറുകാർക്കെതിരേ നിയമനടപടി സ്വീകരിക്കുന്നതിനുള്ള നടപടിയാരംഭിച്ചതായി യു.സി.എഫ് പാർലമെന്‍ററി പാർട്ടി ലീഡർ രാജീവ് കോശി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story