Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightടി.കെ....

ടി.കെ. ഗോപിനാഥക്കുറുപ്പ് അനുസ്മരണം

text_fields
bookmark_border
കൊല്ലം: ദീർഘകാലം തൃക്കടവൂർ പഞ്ചായത്ത് പ്രസിഡന്റും സംസ്ഥാന ഗ്രാമവികസന ബോർഡ് അംഗവുമായിരുന്ന ടി.കെ. ഗോപിനാഥക്കുറുപ്പിന്‍റെ 11-ാം ചരമവാർഷികം ടി.കെ. ഗോപിനാഥക്കുറുപ്പ് ഫൗണ്ടേഷന്‍റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 14ന്​ ആചരിക്കും. രാവിലെ 10ന് അഞ്ചാലുംമൂട് മുരിങ്ങമൂട് എം.എം നഗർ 96 പീടിക വിളയിൽ നടക്കുന്ന ചടങ്ങ്​ മേയർ പ്രസന്ന ഏണസ്റ്റ്​ ഉദ്​ഘാടനം ചെയ്യും. കെ.പി.എ.സി ലുലാകൃഷ്ണൻ അധ്യക്ഷത വഹിക്കും. കോവൂർ കുഞ്ഞുമോൻ എം.എൽ.എ അനുസ്മരണ പ്രഭാഷണം നടത്തും. 18 വർഷം തൃക്കടവൂർ പഞ്ചായത്ത് പ്രസിഡന്‍റ്​ സ്ഥാനം വഹിച്ച ഗോപിനാഥക്കുറുപ്പ് തൃക്കടവൂർ സോണൽ ഓഫിസ്, ഗ്രന്ഥശാല, തേവള്ളി പാലത്തിലേക്ക് അപ്രോച്ച് റോഡ് നിർമാണം, അഞ്ചാലുംമൂട് പഞ്ചായത്ത് മൈതാനം, പഞ്ചായത്ത് ബിൽഡിങ്​ എന്നിവയുടെ നിർമാണത്തിൽ നേതൃപരമായ പങ്കുവഹിച്ചു. അദ്ദേഹത്തിന്​ ഉചിതമായ സ്മാരകം നിർമിക്കുന്നതിന്​ ബന്ധപ്പെട്ടവർ തയാറാവണമെന്ന്​ ഫൗണ്ടേഷൻ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ചെയർമാൻ ജി. വിമൽ ബാബു, ഭാരവാഹികളായ കെ.പി.എ.സി ലീലാകൃഷ്ണൻ, ശശിധരൻപിള്ള, ബൈജുമോഹൻ എന്നിവർ പ​ങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story